
Malayalam
സായിയുടെ മുണ്ട് എടുത്ത മത്സരാർത്ഥി; കയ്യോടെ പൊക്കി മോഹൻലാൽ; കള്ളച്ചിരിയോടെ കൈ ഉയർത്തി എഴുന്നേറ്റുനിന്നു
സായിയുടെ മുണ്ട് എടുത്ത മത്സരാർത്ഥി; കയ്യോടെ പൊക്കി മോഹൻലാൽ; കള്ളച്ചിരിയോടെ കൈ ഉയർത്തി എഴുന്നേറ്റുനിന്നു

ബിഗ് ബോസ് നൽകുന്ന ഫിസിക്കൽ വീക്കിലി ടാസ്ക്ക് എപ്പോഴും ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നം സൃഷ്ടിക്കാറുണ്ട്.ആദ്യ ആഴ്ചകളില്‍ ടാസ്കിന്റെ സ്വഭാവം മനസിലാക്കാതെ പലരും കൈയ്യാങ്കളിയില്‍ എത്തിയതോടെ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
അതുപോലെ കയ്യാങ്കളി മാത്രമുള്ളൊരു ടാസ്കായിരുന്നു കഴിഞ്ഞ ദിവസവും നടന്നത്. ബിഗ് ബോസ് നല്കുന്ന മുഷിഞ്ഞ തുണി അലക്കി ഉണക്കി തേച്ച് വൃത്തിയായി തിരികെ കൊടുക്കുകയാണ് വേണ്ടത്. ഇതിനിടെ സായി വിഷ്ണു ഉടുത്തിരുന്ന മുണ്ട് കാണാതെ പോയതായിട്ടൊരു കേസ് വന്നു.
വീക്കിലി ടാസ്ക്കിനെ കുറിച്ച് അംഗങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സായിയുടെ മുണ്ട് നഷ്ടപ്പെട്ടതിനെ കുറിച്ച് മോഹൻലാൽ ചോദിച്ചത്. ഇപ്പോഴിതാ സായിയുടെ മുണ്ട് എടുത്ത ആളിനെ മോഹൻലാൽ കയ്യോടെ പിടികൂടിയിരിക്കുകയാണ്.
മോഹൻലാൽ വാരാന്ത്യം എപ്പിസോഡിൽ എത്തിയപ്പോൾ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിനെ കുറിച്ച് കൃത്യമായ ഓർമയില്ല എന്നായിരുന്നു സായ് പറഞ്ഞത്. എന്നാൽ മോഹൻലാൽ അത് കണ്ടെത്താൻ സഹായിക്കുകയായിരുന്നു.
ആരായിരിക്കും മുണ്ട് എടുക്കാൻ സാധ്യതയെന്ന് സായിയോട് തന്നെ മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ സായിയ്ക്ക് കൃത്യമായ പേരുകൾ നൽകാൻ കഴിഞ്ഞില്ല. സംശയമുള്ള രണ്ട് പേരുടെ പേരുകൾ പറയാൻ മോഹൻലാൽ സായിയോട് പറഞ്ഞു. മുണ്ട് എടുത്ത ആളിനെ തനിക്ക് അറിയാമെന്നും സായ് പറയുന്ന പേര് ശരിയാണെങ്കിൽ താൻ കൈ പൊക്കുമെന്നും മോഹൻലാൽ പറഞ്ഞു. അനൂപ് കൃഷ്ണന്റേയും ഭാഗ്യലക്ഷ്മിയുടേയും പേരുകളാണ സായ് പറഞ്ഞത് സംശയിക്കാനുള്ളകാരണവും പറഞ്ഞിരുന്നു
ഭാഗ്യലക്ഷ്മിയുട പേര് പറഞ്ഞപ്പോൾ മോഹൻലാൽ കൈ പൊക്കുകയായിരുന്നു. പിന്നീട് കള്ളച്ചിരിയോടെ ഭാഗ്യലക്ഷ്മി കൈ ഉയർത്തി കൊണ്ട് എഴുന്നേൽക്കുകയായിരുന്നു. രസകരമായിട്ടാണ് നടന്ന സംഭവം ഭാഗ്യലക്ഷ്മി പറഞ്ഞത്. മുണ്ട് മോഷ്ടിക്കുന്നതിനെ കുറിച്ചും ടാസ്കില് ഉണ്ടായിരുന്നു.
തന്റെ ജോലി കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു അത്രയേ താൻ ചെയ്തുള്ളുവെന്ന് ഭാഗ്യലക്ഷ്മി ചിരിച്ചുകൊണ്ടു പറഞ്ഞു. ഇത് മറ്റുള്ളവരോടും ചിരിയോടെയാണ് കേട്ടത്. സായിയുടെ മുണ്ട് മോഷണം ബിഗ് ബോസ് ഹൗസിൽ ചിരി പടർത്തിയിരുന്നു. മോഹൻലാലും ഇതിൽ പങ്കുചേർന്നു. സായ് വിഷ്ണുവും വളരെ രസകരമായിട്ടാണ് മറുപടി നൽകിയത്.
കൂടാതെ ടാസ്ക്കിനെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു. മികച്ച പ്രകടനമായിരുന്നു എല്ലാവരും കാഴ്ചവെച്ചതെന്നാണ് മോഹൻലാൽ പറഞ്ഞത്. കൂടാതെ സായ് വിഷ്ണുവിന്റെ ക്യാപ്റ്റൻസിയെ നടൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...