Connect with us

കിടിലം ഇനി എന്ത് ചെയ്യും ? ഭാഗ്യലക്ഷ്മി പോയി ! ഇനി കിടിലം? ആ പ്രവചനം തെറ്റി!

Malayalam

കിടിലം ഇനി എന്ത് ചെയ്യും ? ഭാഗ്യലക്ഷ്മി പോയി ! ഇനി കിടിലം? ആ പ്രവചനം തെറ്റി!

കിടിലം ഇനി എന്ത് ചെയ്യും ? ഭാഗ്യലക്ഷ്മി പോയി ! ഇനി കിടിലം? ആ പ്രവചനം തെറ്റി!

ബിഗ്ബോസ് കുടുംബം അൻപതാം ദിവസത്തിലേക്ക് മുന്നേറുകയാണ്. ഇപ്പോൾ നാൽപ്പത്തിയൊൻപതാം ദിവസത്തിലാണ് ബിഗ്ബോസ് എത്തിനിൽക്കുന്നത് . മുൻ രണ്ട് സീസണുകളേക്കാൾ വീറും വാശിയുമേറിയ മത്സരമാണ് ഇത്തവണത്തേതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ ദിവസം ലാലേട്ടൻ വരുന്ന എപ്പിസോഡായിരുന്നു. ലാലേട്ടൻ വരുകയും എല്ലാവരുടെയും വിശേഷങ്ങൾ തിരക്കുകയും രസകരമായി ഓരോ പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്തു.

പിന്നീട് അപ്രതീക്ഷിത എലിമിനേഷനാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. അതും ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യലക്ഷ്മി പുറത്താവുകയും ചെയ്തു . സൂര്യ, റംസാൻ, സന്ധ്യ, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, ഫിറോസ് സജിന, അനൂപ്, നോബി എന്നിവരാണ് ഇത്തവണ നോമിനേഷനിലുണ്ടായിരുന്നത്.

നോമിനേഷനിലേക്കുള്ളവർക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള സോപ്പുകളിൽ ഒളിപ്പിച്ചിട്ടുള്ള പേരുള്ളവർ സേഫ് ആകുകയും പുറത്താകുന്നവരുടെ പേര് ലാലേട്ടന്റെ കൈയ്യിലുള്ള കാർഡിലുമായിരുന്നു ഉള്ളത്. അനൂപ് എടുത്ത സോപ്പിൽ സന്ധ്യയുടെ പേരും സന്ധ്യയുടെ സോപ്പിൽ സൂര്യയും സൂര്യയുടെ സോപ്പിൽ ഫിറോസ് സജിനയും ഇവരുടെ കൈയിൽ കിടിലം ഫിറോസിൻ്റെ പേരുമായിരുന്നു. ഇതോടെ ഇവരെല്ലാം എലിമിനേഷനിൽ നിന്നും രക്ഷപെട്ടു.

ഒടുവിൽ ഭാഗ്യലക്ഷ്മി പുറത്തേക്ക് പോവുകയായിരുന്നു. പക്ഷെ വളരെ സന്തോഷത്തോടെയായിരുന്നു ഭാഗ്യലക്ഷ്മി പുറത്തേക്ക് പോയത്. പൊളി ഫിറോസ് കാലിൽ തൊട്ട് വന്ദിച്ചാണ് ഭാഗ്യലക്ഷ്മിയെ യാത്രയാക്കിയത്.

എന്നാൽ, ഇവിടെ എല്ലാവരും നോക്കിയ മുഖം കിടിലം ഫിറോസിന്റേതായിരുന്നു. ഭാഗ്യലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കിടിലം. അതിൽ ഏറെ തമാശയായത്… കഴിഞ്ഞ ഒരു എപ്പിസോഡിൽ മോഹൻലാൽ സ്പെഷ്യൽ ചെയറിൽ കിടിലത്തെ ഇരുത്തുകയും ടാസ്കിന്റെ ഭാഗമായി സഹ മത്സരാർത്ഥികൾക്ക് ചോദ്യം ചോദിക്കാനും അവസരം കൊടുക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം കിടിലം ഫിറോസ് ആൾ ആകെ മാറി.

പിന്നീട് മറ്റൊരു ഉശിരുള്ള കിടലം ഫിറോസിനെയാണ് ബീബി വീട്ടിൽ കണ്ടത്. അന്നൊരുദിവസം ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളെ കിടിലം ഫിറോസ് പ്രെഡിക്ട് ചെയ്തിരുന്നു. അതിൽ ഭാഗ്യലക്ഷമി യുടെ പേരും കിടിലം ഫിറോസ് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ആ പ്രവചനം തെറ്റിയിരിക്കുകയാണ് . അതിനെ ട്രോള്ളിക്കൊണ്ടാണ് ഇപ്പോൾ പോസ്റ്റുകൾ വരുന്നത്.

ഇനി അയൽക്കൂട്ടം കമ്മറ്റി എങ്ങനെ മുന്നോട്ട് പോകും എന്നാണ് ഒരു വിരുതൻ ചോദിച്ചിരിക്കുന്നത്. കിടിലത്തിന്റെ ടോപ് ഫൈവ് ബിഗ് ബോസ് പൊളിച്ച് കൈയിൽ കൊടുത്തിരിക്കുകയാണ്എന്നും കമെന്റുണ്ട്. അതേസമയം ഭാഗ്യലക്ഷ്മി പോയത് നന്നായി ഇനി കിടിലം നല്ലപോലെ മത്സരിച്ചോളും എന്ന് പറയുന്നവരും ഉണ്ട്.

ബിഗ് ബോസ് വീട്ടിലേക്ക് പ്രകാശം പരത്തി എത്തിയ നന്മ മരമായിരുന്നു കിടിലം ഫിറോസ്. ആദ്യം സമാധാനപ്രിയനായി എല്ലാവരെയും ഉപദേശിച്ച് നടന്ന ഫിറോസ് ആ സ്ട്രാറ്റജി പിന്നീട് മാറ്റുകയും അഗ്ഗ്രസിവ് ആകാൻ തുടങ്ങുകയും ചെയ്തു. എന്നാൽ എപ്പിസോഡ് പോലെ എല്ലായിപ്പോഴും ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങൾ പറയുന്ന ഫിറോസിനെ കേൾക്കാൻ ആക ഉണ്ടായിരുന്ന കൂട്ടായിരുന്നു ഭാഗ്യലക്ഷ്മി.

ഇനി ഒറ്റപ്പെട്ട കിടിലം ഫിറോസിനെയാകുമോ അതോ തനിച്ച് നിന്ന് പൊരുതുന്ന ഫിറോസിനിയാകുമോ നമുക്ക് കാണാൻ സാധിക്കുക എന്നൊക്കെ കാത്തിരുന്നു കാണാം… ഏതായാലും തന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി എന്നതുതന്നെയാവും കിടിലം ഇപ്പോൾ ചിന്തിക്കുന്നുണ്ടായിരിക്കുക.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top