
News
‘ഈ പുതിയ യാത്ര തുടങ്ങുന്നതില്‍ അതിയായ ആവേശമുണ്ട്’; അമിതാഭ് ബച്ചനൊപ്പം രശ്മിക മന്ദാന
‘ഈ പുതിയ യാത്ര തുടങ്ങുന്നതില്‍ അതിയായ ആവേശമുണ്ട്’; അമിതാഭ് ബച്ചനൊപ്പം രശ്മിക മന്ദാന

അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിക്കുന്ന ‘ഗുഡ്ബൈ’എന്ന ചിത്രത്തിന് തുടക്കമായി. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അമിതാഭ് ബച്ചന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പൂജ വിശേഷങ്ങള്‍ പങ്കുവെച്ചത്. ‘ഈ പുതിയ യാത്ര തുടങ്ങുന്നതില്‍ അതിയായ ആവേശമുണ്ട്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അമിതാഭ് ബച്ചന് കുറിച്ചത്.
രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്ബൈ. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന മിഷന് മജ്നു എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം.
വികാരഭരിതവും വിനോദം പകരുന്നതുമായിരിക്കും ചിത്രമെന്നും അമിതാഭ് ബച്ചനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഏക്ത പറഞ്ഞു.
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....