കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ എത്തിയത്. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്.
അമ്പത് കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്. പൃഥ്വിക്കും ബിജു മേനോനും പുറമെ അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ, രഞ്ജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്
അതേസമയം അയ്യപ്പനും കോശിയില്‍ കോശി എന്ന കഥാപാത്രമാണ് സച്ചി തനിക്ക് ആദ്യം തന്നത് എന്ന് ബിജു മേനോന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചതിനെ കുറിച്ചും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിജു മേനോന് പറഞ്ഞു.
അയ്യപ്പനും കോശിയും സിനിമയുടെ കഥ സച്ചി എന്നോട് പറയുമ്പോള്‍ ആദ്യം ആ സിനിമ ചെറിയ ഒരു ക്യാന്‍വാസില്‍ ചെയ്യാനിരുന്ന ചിത്രമാണ്, എന്നാല്‍ പിന്നീട് രഞ്ജിത്തേട്ടനും ശശിയേട്ടനും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ചിത്രത്തിന്റെ ക്യാന്‍വാസ് കുറെകൂടി വലുതായി. സച്ചി എന്നോട് ആദ്യം കഥ പറയുമ്പോള്‍ നീ കോശിയുടെ വേഷം ചെയ്യാനാണ് പറഞ്ഞത്. അയ്യപ്പന് നായര്‍ കുറച്ചുകൂടി പ്രായമായ കഥാപാത്രമായതിനാല്‍ അതിന് യോജിക്കുന്ന ആരെയെങ്കിലും നോക്കണമെന്ന് സച്ചി പറഞ്ഞു.
പിന്നെ പലരോടും ഇതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അയ്യപ്പനും കോശിയും എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ സച്ചിയെ ഓര്‍മ്മപ്പെടുത്തിയത് സച്ചി അതിന് മുന്‍പെ ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയെ കുറിച്ചാണ്. അതും ഈഗോ വിഷയമായി വരുന്ന സിനിമയല്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ സച്ചി നല്ല ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ബിജു മേനോൻ പറഞ്ഞു
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...