
News
താന്‍ ആര്‍ക്കും പകരക്കാരിയല്ല, കോണ്‍ഗ്രസ് മനസ്സിലുള്ള ആശയങ്ങള്‍ക്കു യോജിക്കുന്ന പാര്‍ട്ടിയെന്ന് ഷക്കീല
താന്‍ ആര്‍ക്കും പകരക്കാരിയല്ല, കോണ്‍ഗ്രസ് മനസ്സിലുള്ള ആശയങ്ങള്‍ക്കു യോജിക്കുന്ന പാര്‍ട്ടിയെന്ന് ഷക്കീല
Published on

തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം ജനറല്‍ സെക്രട്ടറി പദവി വഹിക്കുകയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഷക്കീല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ ഖുശ്ബുവിന് പകരക്കാരി ആയാണോ ഷക്കീല പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാണ് ഉയരുന്ന ചോദ്യം എന്നാല്‍ ഇപ്പോള്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്് ഷക്കീല.
ഖുശ്ബു കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നല്ലോ. അവര്‍ക്കു പകരക്കാരിയായാണോ കോണ്‍ഗ്രസിലേക്കു വരുന്നത്? എന്ന ചോദ്യത്തിനാണ് ഷക്കീല മറുപടി പറഞ്ഞിരിക്കുന്നത്. താന്‍ ആര്‍ക്കും പകരക്കാരിയല്ല. അവര്‍ക്കു പാര്‍ട്ടി വിടാന്‍ കാരണങ്ങളുണ്ടാകും. തന്റെ മനസ്സിലുള്ള ആശയങ്ങള്‍ക്കു യോജിക്കുന്ന പാര്‍ട്ടിയെന്ന നിലയിലാണു കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് ഷക്കീല പറയുന്നത്.
അവര്‍ക്കു പാര്‍ട്ടി വിടാന്‍ അവരുടേതായ കാരണങ്ങളുണ്ടാകും. തനിക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ തന്റേതായ കാരണങ്ങളുണ്ട്. മറ്റുള്ളരുടെ അഭിപ്രായത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇഷ്ടമല്ല എന്നും ഷക്കീല ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമാകുമ്പോള്‍ സിനിമ ഉപേക്ഷിക്കില്ലെന്നും രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടു പോകുമെന്നും ഷക്കീല വ്യക്തമാക്കി.
പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് ഷക്കീല നേരത്തെ പറഞ്ഞിരുന്നു. നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കില്ല. സാമൂഹിക ക്ഷേമത്തിനുള്ള പ്ലാറ്റഫോമായാണ് രാഷ്ട്രീയത്തെ കാണുന്നത് എന്നാണ് ഷക്കീല വ്യക്തമാക്കിയത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...