Connect with us

കങ്കണ റണാവത്തും സംഘവും ബോളിവുഡിനെ രക്ഷിക്കാന്‍ പോകുന്നു; നിര്‍മാതാക്കളെയും നടിമാരെയും കടന്നാക്രമിച്ച് കങ്കണ

News

കങ്കണ റണാവത്തും സംഘവും ബോളിവുഡിനെ രക്ഷിക്കാന്‍ പോകുന്നു; നിര്‍മാതാക്കളെയും നടിമാരെയും കടന്നാക്രമിച്ച് കങ്കണ

കങ്കണ റണാവത്തും സംഘവും ബോളിവുഡിനെ രക്ഷിക്കാന്‍ പോകുന്നു; നിര്‍മാതാക്കളെയും നടിമാരെയും കടന്നാക്രമിച്ച് കങ്കണ

നിര്‍മാതാക്കളെയും നടിമാരെയും കടന്നാക്രമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. കോവിഡ് വ്യപനത്തെ തുടര്‍ന്ന് വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് നീണ്ടു പോവുകയാണ്.

എന്നാല്‍ കങ്കണ റണാവത്ത് നായികയായ ‘തലൈവി’ നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ ഏപ്രില്‍ 23ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഇതോടെ കരണ്‍ ജോഹറിനെ അടക്കമുള്ള നിര്‍മ്മാതാക്കളെയും നടിമാരെയും വീണ്ടും കങ്കണ കടന്നാക്രമിച്ചിരിക്കുന്നത്.

”എന്നെ ബോളിവുഡില്‍ നിന്നും പുറത്താക്കാനായി അവര്‍ പറ്റാവുന്നതെല്ലാം ചെയ്തു, കൂട്ടം ചേര്‍ന്ന് എന്നെ ആക്രമിച്ചു. കരണ്‍ ജോഹറും ആദിത്യ ചോപ്രയും ബോളിവുഡിലെ മഹാനടിമാരും ഇപ്പോള്‍ ഒളിച്ചിരിക്കുകയാണ്. പക്ഷേ കങ്കണ റണാവത്തും സംഘവും 100 കോടിയുടെ സിനിമയുമായി ബോളിവുഡിനെ രക്ഷിക്കാന്‍ പോവുകയാണ്” എന്നാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണ റണൗട്ട് ജയലളിതയായി വേഷമിടുന്ന ചിത്രത്തില്‍ അരവിന്ദ് സാമിയാണ് എംജിആര്‍ ആയി വേഷമിടുന്നത്. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത തലൈവിയുടെ ട്രെയ്ലര്‍ വൈറല്‍ ആയിരുന്നു. ജയലളിതയുടെ സിനിമാ പ്രവേശവും രാഷ്ട്രീയക്കാരിയായുള്ള മാറ്റവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

ബാഹുബലി, മണികര്‍ണിക, ഭജരംഗി ഭായിജാന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

More in News

Trending

Recent

To Top