
Malayalam
വീണ്ടും ജ്യോതിർമായ് പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു!
വീണ്ടും ജ്യോതിർമായ് പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു!

മലയാളത്തിന്റെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് നടി ജ്യോതിർമയിയും സംവിധായകനും സിനിമാറ്റോഗ്രാഫറുമായ അമൽ നീരദും. കുറച്ചുകാലമായി ജ്യോതിർമയി അഭിനയത്തിൽ സജീവമല്ലെങ്കിലും അണിയറയിൽ അമലിന് പൂർണപിന്തുണയുമായി താരം ഒപ്പം തന്നെയുണ്ട്.
അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി അമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. നസ്രിയയും ജ്യോതിർമയിയും ചേർന്നാണ് അന്ന് ചിത്രത്തിന് കൈയടിക്കുകയുണ്ടായത്.
ഇപ്പോഴിതാ, അമൽ നീരദിന്റെയും ജ്യോതിർമയിയുടെയും പുതിയ വീടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്. ഫ്രഞ്ച് ആർക്കിടെക്ചർ ശൈലിയിലാണ് ഇരുവരുടെയും വീടൊരുക്കിയിരിക്കുന്നത്.
പൊതുവേ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത രണ്ടുപേരാണ് അമലും ജ്യോതിർമയിയും. ലോക്ക്ഡൗൺ കാലത്ത് ജ്യോതിർമയിയുടെ തലമൊട്ടയടിച്ച ഒരു ചിത്രം അമൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തമസോമ ജ്യോതിർഗമയ എന്നാണ് ചിത്രത്തിന് അമൽ നീരദ് നൽകിയ അടിക്കുറിപ്പ്.
2015 ഏപ്രിലിൽ ആയിരുന്നു അമൽനീരദും ജ്യോതിർമയിയും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.
about jyothirmay
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...