Connect with us

ബിഗ് ബോസ്സ് വീട്ടിൽ അടുത്ത വൈൽഡ് കാർഡ് എൻട്രി ആ സീരിയൽ നടി പുലികുട്ടികളുടെ ഇടയിലേക്ക്… സൂചനകൾ പുറത്ത്

Malayalam

ബിഗ് ബോസ്സ് വീട്ടിൽ അടുത്ത വൈൽഡ് കാർഡ് എൻട്രി ആ സീരിയൽ നടി പുലികുട്ടികളുടെ ഇടയിലേക്ക്… സൂചനകൾ പുറത്ത്

ബിഗ് ബോസ്സ് വീട്ടിൽ അടുത്ത വൈൽഡ് കാർഡ് എൻട്രി ആ സീരിയൽ നടി പുലികുട്ടികളുടെ ഇടയിലേക്ക്… സൂചനകൾ പുറത്ത്

ബിഗ്ബോസ് മലയാളം മൂന്നാം സീസൺ നാൽപ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. സംഭവബഹുലമായൊരു ആഴ്ച കൂടി അവസാനിക്കുകയാണ്.

ആറാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് മത്സരാർത്ഥികളും ബ്ഗ്ബോസ് പ്രേമികളുമൊക്കെ. അതിനിടെ സജിന ഫിറോസ്, ഡിംപൽ ഭാൽ, സൂര്യ മോനോൻ, മജിസിയ ഭാനു, അനൂപ് കൃഷ്ണൻ, സായി വിഷ്ണു എന്നിവരാണ് ഇത്തവണത്തെ നോമിനേഷനിലുള്ളത്. ഇതില്‍ ആരായിരിക്കും പുറത്തു പോവുക എന്ന് മോഹന്‍ലാല്‍ വരുമ്പോള്‍ അറിയാനാകും.

വീട്ടിനുള്ളിൽ നിൽക്കുന്ന മത്സരാർത്ഥികളിൽ പ്രേക്ഷക സപ്പോർട്ട് കുറവുള്ളതായി ആരാധകർ ചൂണ്ടിക്കാട്ടുന്ന രണ്ട് മത്സരാർത്ഥികൾ സായി വിഷ്ണുവും സൂര്യ മേനോനുമാണ്. സോഷ്യൽ മീഡിയയിലെ ബിഗ്ബോസ് പ്രേമികളുടെ കൂട്ടായിമയിലാണ് ഇത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.

അതിനിടെ ഈ ആഴ്ച ബിഗ്ബോസിലേക്ക് പുതിയ വൈൽഡ് കാർഡ് എൻട്രി എത്തുന്നതായും ബിബി പ്രേമികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സീരിയൽ നടിയാണ് ബിബി വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നതെന്നും ഏഷ്യാനെറ്റ് ചാനലിലെ തന്നെ സീരിയലിലെ നായികയാണെന്നും ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.

മുൻപും ഇത്തരത്തിലുള്ള ചർച്ചകളുണ്ടായിരുന്നു, നടി ഗായത്രി അരുൺ ബിഗ്ബോസിലേക്ക് എത്തുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടി തന്നെ രംഗത്തെത്തുകയും വ്യാജ വാർത്തകൾ പടച്ചു വിടുന്നവർക്കെതിരെ നിയമനടപടികളുമായി നീങ്ങുമെന്നും നടി അറിയിച്ചിരുന്നു

അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പുതിയ റിപ്പോർട്ടുകളും പുറത്ത് വരുന്നത്. പുതിയ റിപ്പോർട്ടുകളിൽ കഴമ്പുള്ളതായി ചാനലുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ആരും വൈൽഡ് കാർഡ് എൻട്രിയായി വരാതെ ഇരിക്കട്ടെയെന്നും പ്രേക്ഷകർക്കിടയിൽ നല്ല സപ്പോർട്ട് ഉള്ളവരെ പുതുതായി എത്തുന്ന മത്സരാർത്ഥി സപ്പോർട്ട് ചെയ്യുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാരാന്ത്യം തന്നെ ഒരു വൈൽഡ് കാർഡ് എൻട്രി ഉണ്ടാവാൻ സാദ്ധ്യത ഉള്ളതായി ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതല്ല മറിച്ച് ഇനി അൻപതാമത്തെ എപ്പിസോഡിലേ വൈൽഡ് കാർഡ് എൻട്രി കാണൂ എന്ന് വിലയിരുത്തുന്നവരുമുണ്ട്

More in Malayalam

Trending

Recent

To Top