Connect with us

ബിഗ് ബോസ് വീട്ടിൽ ഉള്ളവർ പുറത്തെ ട്രെൻഡ് എങ്ങനെ അറിയുന്നു?

Malayalam

ബിഗ് ബോസ് വീട്ടിൽ ഉള്ളവർ പുറത്തെ ട്രെൻഡ് എങ്ങനെ അറിയുന്നു?

ബിഗ് ബോസ് വീട്ടിൽ ഉള്ളവർ പുറത്തെ ട്രെൻഡ് എങ്ങനെ അറിയുന്നു?

ബിഗ് ബോസ് സീസൺ ത്രീ പാതിയോട് അടുക്കുകയാണ്. ഇപ്പോൾ നാൽപ്പത് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ദി ഷോ മസ്റ്റ് ഗോ ഓൺ.. അതുകൊണ്ട് തന്നെ ഷോയിൽ കോമ്പ്രമൈസ് ഇല്ല. പക്ഷെ ഓരോ ദിവസവും ഓരോ ഷോ ആണ് ഇപ്പോൾ നമ്മൾ പ്രേക്ഷകർ കാണുന്നത്. ഒരു തുടർച്ചയായി തോന്നുന്നില്ല. അതായത് കഴിഞ്ഞ ദിവസം, മുൻ ദിവസങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ടുള്ള ഗെയിം ആണ് കാണിച്ചത്.

ബിഗ് ബോസ് വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട്. നമ്മൾ അറിയാത്ത , അല്ലെങ്കിൽ നമ്മളെ കാണിക്കാത്ത എന്തോ നടന്നിട്ടുണ്ട്.. ഇതൊക്കെ പറയാൻ കാരണം കഴിഞ്ഞ എപ്പിസോഡിലെ ക്യാപ്റ്റൻസി തിരഞ്ഞെടുപ്പ് തന്നെയാണ്. സായിയെയും ഡിമ്പലിന്റെയും പേര് എല്ലാവരും പറയുന്നുണ്ട്..

പിന്നെ, അതിൽ ഒന്നുകൂടി ചേർത്തുവായിക്കാം.. അതായത് ഭാഗ്യലക്ഷ്മിയുടെ മക്കൾ വിളിക്കും എന്ന് മുൻപത്തെ എപ്പിസോഡിൽ നമ്മൾ കേട്ടതാണ്. അപ്പോൾ പുറത്തു നടക്കുന്ന കാര്യങ്ങൾ ഭാഗ്യലക്ഷ്മി അറിഞ്ഞിട്ടുണ്ടാകുമോ?

അത് ഭാഗ്യലക്ഷ്മി എല്ലാവരോടും പറഞ്ഞിട്ടുണ്ടോ? അതുകൊണ്ടാണോ..പുറത്തെ ട്രെൻഡിന് അനുസരിച്ച് കളി മാറിയത്. അതിനെക്കുറിചാണ് ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത്. ആദ്യം തന്നെ പറയാമല്ലോ ഇത് ബിഗ് ബോസ് ഷോയാണ് .. ഇതിൽ കള്ളത്തരം കാണിക്കാൻ കഴിയില്ല… അതായത് നമ്മൾ പ്രേക്ഷകരെ പറ്റിക്കാൻ സാധിക്കില്ല. ലാലേട്ടൻ വരെ ഉൾപ്പെടുന്ന ഒരു ഷോയാണ്.. പിന്നെ ഇത്രയും കാശ് ചിലവിട്ട് നടത്തുന്ന ഒരു വലിയ ഷോ,അതൊരിക്കലും സ്പോയിൽ ചെയ്യാൻ അവർ നോക്കില്ല. അപ്പോൾ ഇവിടെ പുറത്തുന്നുള്ള പ്രേക്ഷകരുടെ റെസ്പോൺസ് അറിഞ്ഞിട്ടില്ല എന്ന് ഉറപ്പിക്കാം..

പിന്നെ എന്തുകൊണ്ട് ഇപ്പോൾ വീട്ടിലെ രീതികൾ പെട്ടന്ന് മാറി? ശത്രുതയുള്ളവരുടെ ശത്രുത പോലും എങ്ങനെ മാറി. ഇതിനെ മൊത്തത്തിൽ ഗെയിം സ്ട്രാറ്റജി എന്ന് പറയാൻ സാധിക്കുമോ? ഇതേ കുറിച്ചൊക്കെ നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങൾ ഉറപ്പായും പറയുക.

അതുപോലെ.. നിങ്ങൾ കഴിഞ്ഞ ആഴ്ച ലാലേട്ടൻ വന്നപ്പോഴുള്ള എപ്പിസോഡ് ഓർക്കുന്നിലെ? സജ്‌ന ഫിറോസിനെ കൊണ്ട് മാസ്ക് ധരിപ്പിച്ച ഡിമ്പലിനെ കുറെ വഴക്ക് പറഞ്ഞ.. സായിയെ സപ്പോർട്ട് ചെയ്ത എപ്പിസോഡ്…

ഇപ്പോൾ കഴിഞ്ഞ സീസണിൽ രജിത് കുമാറിനെ പ്രേക്ഷകർ ഒന്നടംഗം ഏറ്റെടുത്തിരുന്നു. എന്നിട്ട് രജിത്ത് സാറിനെ ലാലേട്ടൻ വഴക്ക് പറഞ്ഞപ്പോൾ ലാലേട്ടനെയും ബിഗ് ബോസിനെയും കുറ്റം പറഞ്ഞ ആ അതെ മലയാളി പ്രേക്ഷകർ ആണ് ഇപ്പോഴുമുള്ളത്. ആ സീസണൊക്കെ കണ്ടവരാണ് ഇതിനുള്ളിൽ ഇപ്പോഴുള്ളത്.

ഇപ്പോൾ ഇവിടെ ഡിമ്പലിനും പൊളി ഫിറോസിനുമൊക്കെ ഈ സപ്പോർട്ട് ഉണ്ടാകുമോ? എന്ന് മറ്റ് മത്സരാർത്ഥികൾക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ലാലേട്ടന്റെ വരവോടെ ആദ്യം ഡിമ്പലിനെ കുറ്റം പറഞ്ഞ ഭാഗ്യലക്ഷ്മി പോലും പിന്നീട് ഡിമ്പലിനെ സ്നേഹിച്ച് കൂടെ നിർത്തുന്നതാണ് നമ്മൾ കണ്ടത്. ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും എല്ലായിപ്പോഴും ഗെയിമിന്റെ ചർച്ചകളാണ് നടത്താറുള്ളതും..

പിന്നെ കിടിലം ഫിറോസിന് മറ്റൊരു സൈക്കോളജിക്കൽ മൂവ് കൂടിയുണ്ട്. ഡിമ്പലിനെ മറ്റുള്ളവരിൽ നിന്നും അകറ്റുക എന്നത്. അതായത് ഡിമ്പലിനെ പുറത്ത് എല്ലാവര്ക്കും ഇഷ്ട്ടമാണ്, അപ്പോൾ ഡിമ്പലിനെ കുറ്റം പറയുന്നവരെ പ്രേക്ഷകർ വെറുക്കും എന്ന ഉദ്ദേശത്തോടെ കിടിലം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നുണ്ട്.

ഇത് കൊണ്ട് തന്നെയാണ് സായി ഡിമ്പലിനോട് കൂടുതൽ അടുത്തതും.. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല കുഴൽ പന്ത് കളിയിൽ സായി ഡിമ്പലിന് ഒരു പന്ത് കൊടുത്തിട്ട്.. ഡിമ്പലായത് കൊണ്ടാണ് എന്ന് പറയുന്നുണ്ട്.. അതൊക്കെ ഈ ഒരു സോപ്പിടലിന്റെ ഭാഗമാണ്.

പിന്നെ ഗെയിം അല്ലാതെ നോക്കിയാലും ഡിമ്പലിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റം എടുത്തുപറയേണ്ടത് തന്നെയാണ്. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് മരിച്ചപ്പോഴും ഡിമ്പലും സജ്നയും ഓടി എത്തുന്നുണ്ട്. അപ്പോൾ അതൊക്കെ അതിനുള്ളിൽ എല്ലാവരും ശ്രദ്ധിച്ചതാണ്..

ഇതോടൊപ്പം പുറത്തെ പിന്തുണ അറിഞ്ഞിട്ടല്ല എന്ന് കരുതാൻ ,മറ്റൊരു കാര്യമുണ്ട്. പുറത്ത് നാലൊരു പിന്തുണ മണിക്കുട്ടന് ഉണ്ട്. പക്ഷെ മണിക്കുട്ടനെ വീട്ടിനുള്ളിൽ ആരും സ്നേഹിക്കാനും ടാർഗറ്റ് ചെയ്യുന്നില്ല, വെറുക്കാനും ടാർഗറ്റ് ചെയ്യുന്നില്ല. അപ്പോൾ ഇതൊന്നും പുറത്തകാര്യം അറിഞ്ഞിട്ടല്ല എന്നുറപ്പിക്കാം.. പിന്നെ ആദ്യം മുതലേ നമ്മൾ പറഞ്ഞിട്ടുണ്ട്.. ഈ സീസണിലെ ഓരോ മത്സരാർത്ഥിയും നല്ല ബുദ്ധി കൊണ്ട് കളിക്കുന്നവരാണ്.

പിന്നെ എല്ലാവർക്കുമിടയിലും നല്ല സൗഹൃദങ്ങളൊക്കെ സ്വാഭാവികമായി ഉണ്ടായി വന്നിട്ടുണ്ട്. ഇപ്പോൾ ടീമായിട്ട് കളിക്കുമ്പോഴായാലും.. ചെറിയ ചെറിയ ടീമായിട്ട് ജോലികൾ ചെയ്യുമ്പോഴുമൊക്കെ അവർക്കിടയിൽ ഒരു അട്ടച്ച്മെന്റ്റ് ഉണ്ട്. പക്ഷെ അങ്ങനെ എല്ലാവരും നല്ല സ്നേഹത്തോടെ പോയാൽ നമ്മളും പറയും അയ്യേ ഇതെന്തോന്ന് ബോറിങ്.. അടിയും വഴക്കുമൊന്നുമില്ലല്ലോ ? എന്നൊക്കെ.. അപ്പോൾ ഏതായാലും പുറത്തെ ട്രൻഡിങ് കണ്ടിട്ടല്ല… അവരൊക്കെ അവരുടെ ഗെയിം സ്ട്രാറ്റജി തന്നെയാണ് എടുക്കുന്നത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top