
Malayalam
തീര്‍ച്ചയായും തുടര്‍ ഭരണം ഉണ്ടാകും; ആരോ ഉണ്ടെന്നും നിങ്ങള്‍ ഒറ്റക്കല്ല എന്നൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ്
തീര്‍ച്ചയായും തുടര്‍ ഭരണം ഉണ്ടാകും; ആരോ ഉണ്ടെന്നും നിങ്ങള്‍ ഒറ്റക്കല്ല എന്നൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ്

തീര്‍ച്ചയായും ഇത്തവണ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് സണ്ണി വെയിന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരം ഇപ്പോഴിതാ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്.
കോവിഡ് സമയത്ത് സര്‍ക്കാര്‍ പകര്‍ന്ന കരുത്തായിരിക്കാം തന്നെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും സണ്ണി വെയിന്‍ അഭിപ്രായപ്പെട്ടു. ഒരു ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് സണ്ണി വെയ്ന്‍ ഇക്കാര്യം പറഞ്ഞത്.
പിണറായി വിജയന് എന്ന മുഖ്യമന്ത്രിക്ക് താന്‍ 90-100നുമിടയില്‍ ഏത് മാര്‍ക്ക് വേണമെങ്കിലും കൊടുക്കുമെന്നും താരം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, മറ്റൊരു രീതിയില്‍ ഇതിനെ വളച്ചൊടിക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.
2019ല്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. ലോകമെമ്പാടും. കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്ത് നമുക്ക് വീട്ടില്‍ നിന്നൊന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സമയത്ത് നമ്മുക്ക് മാനസികമായി ശക്തി തന്ന സര്‍ക്കാരാണിതെന്ന് പറയാം.
നമ്മുക്ക് ആരോ ഉണ്ടെന്നും, നിങ്ങള്‍ ഒറ്റക്കല്ല എന്നൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ്. പിണറായുടെ നിലപാടുകളൊക്കെ എനിക്ക് ഇഷ്ടമാണ് എന്നും സണ്ണി വെയിന്‍ പറഞ്ഞു.
അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് റിലീസിന് കാത്തിരിക്കുന്ന സണ്ണി വെയ്ന്‍ ചിത്രം. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയറ്ററിലെത്തുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...