
News
മലൈക പാര്‍ട്ടിയില്‍ തിളങ്ങിയത് ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രത്തില്‍; ബോളിവുഡില്‍ ചര്‍ച്ചാ വിഷയം
മലൈക പാര്‍ട്ടിയില്‍ തിളങ്ങിയത് ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രത്തില്‍; ബോളിവുഡില്‍ ചര്‍ച്ചാ വിഷയം
Published on

ഫിറ്റ്നസിന്റെ കാര്യത്തില്‍ മാത്രമല്ല ഫാഷന്റെ കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി മലൈക അറോറ. താരത്തിന്റെ ഏറ്റവും പുതിയ ഫാഷന്‍ സ്റ്റേറ്റ്മെന്റ് ആണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം.
കഴിഞ്ഞ ദിവസം സഹോദരി അമൃത അറോറയുടെ വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക് എത്തിയപ്പോള്‍ മലൈക ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്.
സാന്റ ലുക്കിലാണ് നാല്പത്തിയേഴുകാരിയായ മലൈക പാര്‍ട്ടിക്കെത്തിയത്. സാറ്റിന് റെഡ് ജേഴ്സി ജാക്കറ്റും ഷോര്‍ട്ട്സുമായിരുന്നു മലൈക്കയുടെ വേഷം.
ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ കലക്ഷനില്‍ നിന്നുള്ളതാണ് മലൈകയുടെ ഈ ഡ്രസ്. ഏകദേശം 1.5 ലക്ഷം ഇന്ത്യന്‍ രൂപയാണ് വസ്ത്രത്തിന്റെ വില.
ചുവന്ന നിറത്തിലുള്ള മാസ്കും സില്‍വര്‍ സ്ലിങ്ങ് ബാഗും ഗോള്‍ഡ് സ്ട്രാപ് വാച്ചുമായിരുന്നു മറ്റ് ആക്സസറികള്‍. പാര്‍ട്ടിയില്‍ മലൈകയുടെ കാമുകനും നടനുമായ അര്ജുന് കപൂര്‍, കരണ്‍ ജോഹര്‍, കരീഷ്മ കപൂര്‍, മനീഷ് മല്‍ഹോത്ര എന്നിവരും പങ്കെടുത്തിരുന്നു.
മുംബൈയില്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു പാര്‍ട്ടി നടത്തിയത്. ഇത് വാര്‍ത്തയായിരുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...