
Social Media
‘ആരാണിവിടെ അമ്മ’; അമ്മയെ ലാളിച്ച് നക്ഷത്ര; മനോഹരമായ ചിത്രങ്ങളുമായി പൂർണ്ണിമ
‘ആരാണിവിടെ അമ്മ’; അമ്മയെ ലാളിച്ച് നക്ഷത്ര; മനോഹരമായ ചിത്രങ്ങളുമായി പൂർണ്ണിമ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമയും.
അവതാരകയായി ടെലിവിഷനിലേക്കെത്തി പിന്നീട് കുറച്ച് സിനിമകൾ ചെയ്ത്, അവയെല്ലാം മനോഹരമാക്കി, ഫാഷൻ ഡിസൈനിങ്ങും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നോട്ടുപോവുകയാണ് പൂർണ്ണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണ്ണിമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.
മക്കളായ പ്രാർഥനയും നക്ഷത്രയും തമ്മിലുള്ള സൗഹൃദവും ബന്ധവുമെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോൾ ഇതാ പൂർണ്ണിമ പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
അമ്മയെ ലാളിക്കുന്ന നക്ഷത്രയാണ് ചിത്രങ്ങളിൽ. ‘ആരാണിവിടെ അമ്മ’ എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏറെ രസകരമായ അമ്മക്കുട്ടി നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോവന്‍ വെക്കേഷന് സമയം എടുത്ത ചിത്രങ്ങള്‍ പൂർണ്ണിമ പങ്കുവെച്ചിരുന്നു. അതിന് താരത്തിനു നേര വലിയ സൈബര്‍ ആക്രമണമാണ് നടന്നത്. പൂര്‍ണിമ അണിഞ്ഞ വസ്ത്രങ്ങളെ ചൊല്ലിയായിരുന്നു ആക്രമണം.’ഇത്രയും വയസായില്ലേ ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടേ’, പൂര്‍ണിമയെ കണ്ടല്ലേ മക്കള്‍ പഠിക്കുന്നത് എന്നൊക്കെയായിരുന്നു ചിത്രത്തിനു താഴെ വന്ന കമന്രുകള്.
അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്റ്റൈലുകളിലും തന്റേതായൊരു വ്യത്യസ്ത കൊണ്ടുവരാന്‍ നടി എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പൂര്‍ണിയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് പൂര്‍ണിമയുടെ പുതിയ പ്രോജക്ട്. നെറ്റ്ഫ്ലിക്സിന്റെ ഹിന്ദി ഇംഗ്ലിഷ് ചിത്രമായ കൊബാള്‍ട് ബ്ലുവിലും പ്രധാനവേഷത്തില്‍ നടി എത്തുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...