Connect with us

സണ്ണിയുടെ ഷീറോയ്ക്ക് പിന്നിൽ എന്റെ ഹീറോ! ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് റബേക്ക

Social Media

സണ്ണിയുടെ ഷീറോയ്ക്ക് പിന്നിൽ എന്റെ ഹീറോ! ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് റബേക്ക

സണ്ണിയുടെ ഷീറോയ്ക്ക് പിന്നിൽ എന്റെ ഹീറോ! ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് റബേക്ക

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ സണ്ണി ലിയോണി നായികയാകുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്.

ഇതാദ്യമായിട്ടാണ് ഇത്രയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമായി സണ്ണി ലിയോണി മലയാളത്തിൽ എത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ

ഇപ്പോൾ ഇതാ തന്റെ പ്രിയപ്പെട്ടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് സീരിയൽ താരം റബേക്ക സന്തോഷ്.

ഷീറോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം. ‘ഷീറോ ബൈ മൈ ഹീറോ’ – എന്നാണ് താരം കുറിച്ചത്.

ശ്രീജിത്തിന്റെ പുതിയ ചിത്രം എത്തുന്നതിനൊപ്പം, കാലങ്ങളായുള്ള പ്രണയം സാക്ഷാത്കാരിക്കുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് ഇരുവരുമിപ്പോൾ.

അടുത്തിടെ നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃശൂര്‍ സ്വദേശിനിയായ റബേക്ക കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. എഴുത്തുകാരനും സിനിമറ്റോഗ്രഫറും കൂടിയായ ശ്രീജിത്ത് മാര്‍ഗംകളി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്.

കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു റബേക്ക
അഭിനയത്തിന് പുറമെ ആങ്കറിങ്ങിലും കഴിവ് തെളിയിച്ച റബേക്ക മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.

More in Social Media

Trending

Recent

To Top