
Malayalam
ആ കാരണം കൊണ്ട് മോഹന്‍ലാലിന്റേതടക്കം പതിന്നാല് ചിത്രങ്ങളില്‍ നിന്ന് പുറത്താക്കി; വൈറലായി വിദ്യ ബാലന്റെ വാക്കുകള്‍
ആ കാരണം കൊണ്ട് മോഹന്‍ലാലിന്റേതടക്കം പതിന്നാല് ചിത്രങ്ങളില്‍ നിന്ന് പുറത്താക്കി; വൈറലായി വിദ്യ ബാലന്റെ വാക്കുകള്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് വിദ്യ ബാലന്. എവിടെയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്താറുള്ള വിദ്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിദ്യ പറഞ്ഞ് വാക്കുകളാണ് സമൂഹമാധ്യമങ്ങലില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന വിദ്യയുടെ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്.
ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് ചെന്നൈയിലെത്തിയപ്പോള്‍ അവിടെ ഒരു സംവിധായകന് കാണാന്‍ വന്നു. നമുക്ക് കോഫി ഷോപ്പില്‍ വച്ച് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി.
ഇവിടെ കുറേ ആള്‍ക്കാരുണ്ട് അതുകൊണ്ട് മുറിയില്‍ പോകാം എന്ന് അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ഒരു കാര്യം ചെയ്തു. വാതില്‍ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഒന്നും പറഞ്ഞില്ല എന്നും വിദ്യ പറയുന്നു.
ആദ്യമായി അഭിനയിച്ച സീരിയല്‍ തന്നെ ചില തടസ്സങ്ങള്‍ കാരണം നിര്‍ത്തിയപ്പോള്‍ വലിയ ഷോക്ക് ആയിരുന്നു സംഭവിച്ചത്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാല്‍ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കല്‍ നിര്‍മ്മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു.
‘പിന്നെ ഞാന്‍ ഓഡിഷനൊന്നും പോയില്ല. പടങ്ങള്‍ അയച്ചുകൊടുത്തതുമില്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയില്‍ നിന്ന് വിളി വരുന്നത്. ടെലിവിഷന്‍ പരസ്യത്തിനു വേണ്ടിയിയായിരുന്നു. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വിഡിയോ ശില്പശാലയില് പങ്കെടുക്കുകയായിരുന്നു ഞാന്‍. അതിന്റെ വിധികര്‍ത്താവാണ് പരസ്യത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്.
അങ്ങനെ നാല്പത് പേര് പങ്കെടുത്ത ഒരു ഓഡിഷനില്‍ ഞാനും പങ്കാളിയായി. ‘ആ കാലത്ത് മലയാളം ഉള്‍പ്പടെ വാക്കാല്‍ കരാര്‍ ഉറപ്പിച്ച പതിനാല് സിനിമകള്‍ എനിക്ക് നഷ്ടമായി. മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പുറത്തായി. ഹൃദയഭേദകമായിരുന്നു ആ അനുഭവങ്ങള്‍. ഒരു തമിഴ് ചിത്രത്തില്‍ നിന്ന് വലിച്ചെറിയപ്പെടുകയായിരുന്നു ഞാന്‍. ആ സംഭവത്തില്‍ എന്റെ വീട്ടുകാരും ഒപ്പം വന്നിരുന്നു എന്നും വിദ്യ പറഞ്ഞു.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലന് അഭിനയജീവിതത്തിലേയ്ക്ക് കാലുകുത്തുന്നത്. ‘പരിണീത” എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം അവര്‍ക്ക് ലഭിക്കുകയുണ്ടായി.
പിന്നീട് രാജ്കുമാര് ഹിറാനി സംവിധാനം ചെയത ലഗേ രഹോ മുന്നാഭായി എന്ന സിനിമ വിദ്യയക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ആറു ഫിലിംഫെയര്‍ പുരസ്കാരങ്ങളും ആറു സ്ക്രീന്‍ പുരസ്കാരങ്ങളും ഒരു ദേശീയപുരസ്കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബറലാണ് വിദ്യ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്ന സിനിമ നിര്‍മ്മാതാവുമായി വിവാഹിതയാകുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...