
Actress
നമ്മുടെയെല്ലാം പ്രിയ ഗായിക ഇനി സൂരജിന് സ്വന്തം !
നമ്മുടെയെല്ലാം പ്രിയ ഗായിക ഇനി സൂരജിന് സ്വന്തം !

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആഘോഷിച്ച ഒരു റിയാലിറ്റി ഷോയായിരുന്നു സരിഗമപ. വ്യത്യസ്ത ഭാഷകളിൽ രാജ്യത്തുടനീളം ആരാധകരെ സൃഷ്ടിച്ച സീ ചാനലിന്റെ ഈ സംഗീത റിയാലിറ്റി ഷോയിലെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മത്സരാർത്ഥി ആയിരുന്നു കീർത്തന.
കീർത്തന തന്റെ പുതിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ ! താൻ വിവാഹിതയാകാൻ പോകുന്ന കാര്യം കീർത്തനയാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. എൻകേജ്മന്റ് ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ടാണ് വിവാഹക്കാര്യം കീർത്തന പറഞ്ഞത്.
സരിഗമപ താരങ്ങൾ മുതലുള്ളവർ ആണ് കീർത്തനയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ് കീർത്തനയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ലൈറ്റ് ഓൺ ക്രിയേഷൻസ് ആണ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത്. കോഴിക്കോടി സ്വദേശിയായ കീർത്തന കോഴിക്കോട് തന്നെയുള്ള ദേവഗിരി കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. സരിഗമപ ഷൂട്ടിനിടയിൽ അവസാന വർഷ പരീക്ഷകൾ എഴുതാൻ സാധിച്ചിട്ടില്ല എന്ന് മുൻപ് കീർത്തന വ്യക്തമാക്കിയിരുന്നു.
സരിഗമപയിലെ ഫോർത്ത് റണ്ണർ അപ് ആയിരുന്നു കീർത്തന. നിരവധി ഗായകരെ സമ്മാനിച്ച സരിഗമപ ഷോ യിൽ അപ്രതീക്ഷിതമായി വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർഥികളിൽ ഒരാളാണ് കോഴിക്കോട്ടുകാരി കീർത്തന.
മലയാളികൾക്കു ഏറെ സുപരിചിതയായ ഈ കലാകാരി മുൻപ് പല റിയാലിറ്റി ഷോകളിലും ഭാഗമായിട്ടുണ്ട്. ഇത്രയും വലിയ ഒരു ഷോയിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല എന്നാണ് മുൻപ് കീർത്തന വ്യക്തമാക്കിയത്.
‘ഇങ്ങനെ ഒരു നാഷണൽ ഷോയുടെ ഭാഗമാവാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായാണ് കാണുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ തീരെ പ്രേതീക്ഷിക്കാതെയാണ് ഞാൻ ഈ ഷോയിലേക്കു എത്തിയത്. അതേപോലെ പ്രതീക്ഷിക്കാതെ ഫൈനൽ അഞ്ചിൽ ഒരാളാവാനും സാധിച്ചിരിക്കുകയാണ്. വലിയ സന്തോഷവും അഭിമാനവും എന്നാണ് മുൻപ് കീർത്തന പറഞ്ഞത്.
malayalam
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...