
Malayalam
മരയ്ക്കാറിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷം; മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശ
മരയ്ക്കാറിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷം; മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശ
Published on

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
എന്നാല്‍ മോഹന്‍ലാലിന് അവാര്‍ഡ് ലഭിക്കാത്തതില്‍ ഏറെ നിരാശയുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇരുവരുടെയും സ്വപ്ന ചിത്രമായിരുന്നു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. എനിക്കും ഒരവസരം നല്‍കിയതില്‍ സന്തോഷമുണ്ട്. ഞാന്‍ വളരെ കാലങ്ങളായി മോഹന്‍ലാലിനൊപ്പമുള്ള വ്യക്തിയാണ്. പ്രിയദര്ശന് സാറുമായും അത്രയും വര്‍ഷത്തെ പരിചയമുണ്ട് എന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്.
ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മലയാള ചിത്രം ബിരിയാണിക്ക് മികച്ച മലയാള ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രത്തിന് നോണ്‍ ഫീച്ചര്‍ കാറ്റഗറിയിലെ മികച്ച കുടുംബ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....