Connect with us

സന്തോഷ വാര്‍ത്തയുമായി ആര്യ, ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും

Malayalam

സന്തോഷ വാര്‍ത്തയുമായി ആര്യ, ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും

സന്തോഷ വാര്‍ത്തയുമായി ആര്യ, ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ പൊട്ടിച്ചിരിപ്പിച്ച ആര്യ ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയതും. തന്റെ കുടുംബത്തെ കുറിച്ചും വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും ഷോ യിലൂടെ ആര്യ വെളിപ്പെടുത്തിയിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും മറ്റൊരു പ്രണയത്തിലാണെന്ന കാര്യം കൂടി ആര്യ തുറന്ന് പറഞ്ഞെങ്കിലും ആ ബന്ധം അവസാനിച്ചുവെന്നാണ് അടുത്തിടെ വ്യക്തമാക്കിയത്.

ഹൃദയം തകര്‍ന്ന നിമിഷങ്ങളില്‍ നിന്നും കരകയറി വരികയാണെന്നും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ്. ടെലിവിഷനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണെങ്കിലും ആര്യ ഇതുവരെ നായികയായി അഭിനയിച്ചിട്ടില്ല. എന്നാലിപ്പോള്‍ അതും കൂടി സംഭവിക്കുകയാണെന്ന് നടി പറയുന്നു.

എനിക്കുണ്ടായിരുന്ന മറ്റൊരു വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്നം യഥാര്‍ഥ്യമാകുന്നത് ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്.

വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താല്‍ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദി…

നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തോടെയും അനുഗ്രഹത്തോടെയും ഞാന്‍ നായികയാവുന്ന ചിയ്യാരോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഓര്‍മ്മിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം. ഷൂട്ടിങ്ങ് വൈകാതെ ആരംഭിക്കും. എന്നുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ആര്യ കുറിച്ചത്. ഒരു കണ്ണ് അടച്ച് വെച്ച് കൈയിലൊരു വയലിനും പിടിച്ച് നില്‍ക്കുന്ന ആര്യയുടെ ഫോട്ടോയാണ് ടൈറ്റില്‍ പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. സിനിമയിലെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ആര്യയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

അടുത്തിടെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ബെഡ് റൂം പശ്ചാതലമാക്കിയുള്ള ചിത്രങ്ങളുമായിട്ടാണ് എത്തിയത്. ബെഡിന് മുകളില്‍ നീല നിറമുള്ള ജീന്‍സ് മോഡേല്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള ബോള്‍ഡ് & ഗ്ലാമറസ് ഫോട്ടോഷൂട്ട് വളരെ വേഗം വൈറലായി മാറി. സിഗരറ്റ് വലിക്കുന്നതു പോലെ തോന്നിക്കുന്ന ചിത്രവും ആര്യ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെല്ലാം തന്നെ നിരവധി വിമര്‍ശനങ്ങളാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം തക്കതായ മറുപടിയും ആര്യ നല്‍കിയിരുന്നു.

More in Malayalam

Trending

Recent

To Top