നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി തിളങ്ങി. കാന്‍സര്‍ രോഗം ബാധിച്ച് സിനിമയില്‍ നിന്നും ഇടവേളടെയുത്തു എങ്കിലും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ അധികം വൈകാതെ തന്നെ യുഎഇ ലേക്ക് താമസം മാറുമെന്നാണ് മംമ്ത പറയുന്നത്. അങ്ങനെ മാറുന്നതിന്റെ കാരണത്തെക്കുറിച്ചും അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞു.
‘2014നു മുന്‍പ് ചിന്തിച്ചു തുടങ്ങിയതാണ് യുഎഇലേക്ക് താമസം മാറ്റണമെന്ന്. മാതാപിതാക്കള്‍ക്കും അതിഷ്ടമാണ്. എന്നാല്‍ രോഗവും ചികിത്സയുമെല്ലാം പ്രശ്നമായി. ബഹ്റൈനില്‍ ജനിച്ച എന്റെ സിനിമ ജീവിതം ഇന്ത്യയില്‍.
ചികിത്സാര്‍ത്ഥം താമസം യുഎസിലെ ലൊസാഞ്ചലസില്‍. എന്നാല്‍ ഇതെല്ലം ഒത്തുപോകുന്ന രീതിയില്‍ താമസത്തിന് പറ്റിയ സ്ഥലം യുഎഇയാണ്. രണ്ടു വര്‍ഷത്തിനകം ഇവിടേക്ക് മാറും കൂട്ടുകാരും ബന്ധുക്കാരുമെല്ലാം ഇവിടെയുണ്ട്.
എല്ലാ ബന്ധങ്ങളും കളഞ്ഞു അമേരിക്കയില്‍ ജീവിക്കാമെന്ന് പറയുന്ന ചില കൂട്ടുകാരുണ്ട്. എന്നാല്‍ എനിക്ക് കഴിയില്ല. മലയാളിയായിരിക്കണമെന്നും, മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം. ചികിത്സയക്ക് മാത്രമാണ് യുഎസില്‍ തങ്ങിയതും തങ്ങുന്നതും.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...