
Malayalam
പറ്റിപ്പ് നടത്തി ആളാകാനില്ല, തന്റെ പ്രൊഫഷന് സിനിമയാണ്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയതില്‍ അഭിമാനം
പറ്റിപ്പ് നടത്തി ആളാകാനില്ല, തന്റെ പ്രൊഫഷന് സിനിമയാണ്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയതില്‍ അഭിമാനം

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനിടെ തന്റെ പ്രൊഫഷന് ആത്യന്തികമായി സിനിമയാണെ് പറഞ്ഞ് നടന് കൃഷ്ണകുമാര്‍. ഒരു അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാര്‍ ഇതേകുറിച്ച് പറഞ്ഞത്.
എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായതില്‍ വളരെയധികം അഭിമാനമുണ്ട്. എന്നാല്‍ ചിലരെപ്പോലെ രാഷ്ട്രീയം പ്രൊഫഷനാക്കുന്നതിനോട് ഒട്ടും താല്പര്യമില്ല. തന്റെ പ്രൊഫഷന് ആത്യന്തികമായി സിനിമയാണ്.
പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥിത്വത്തില്‍ അവസാന അംഗീകാരം നല്‍കിയത്. അതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.
ജയിച്ച് പോയിട്ട് ഒരു ചുക്കും ചെയ്യാതെ വീണ്ടും അഞ്ചുവര്‍ഷം കഴിഞ്ഞ് തട്ടിപ്പ് പരിപാടികളുമായി എത്തുന്ന രാഷ്ട്രീയ നേതാവാകാന്‍ ജീവിതത്തില്‍ താത്പര്യമില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
പറ്റിപ്പ് നടത്തി ആളാകാനില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഇതേസ്റ്റാന്‍ഡില്‍ തന്നെ നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...