
Malayalam
ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം; കുഞ്ഞ് മാലാഖയ്ക്ക് ഒപ്പം പേർളി; ചിത്രം വൈറൽ
ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം; കുഞ്ഞ് മാലാഖയ്ക്ക് ഒപ്പം പേർളി; ചിത്രം വൈറൽ

പേർളി ആദ്യ കണ്മണിയ്ക്ക് ജന്മം നല്കിയെന്നുള്ള വാർത്ത ശ്രീനിഷാണ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ ഇതാ കുഞ്ഞ് മാലാഖയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പേളി മാണി. ഒപ്പം അമ്മയായതിന് ശേഷമുള്ള മനോഹര നിമിഷത്തെ കുറിച്ചും പേളി എഴുതിയിരിക്കുന്നു
‘ഞങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങൾ രണ്ടുപേരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമാണ്. മിസ്റ്റർ ഡാഡി @ ശ്രിനിഷ്അരവിന്ദ് അൽപ്പം ക്ഷീണിതനും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല. എല്ലാവരും എന്നോട് കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു,
പക്ഷേ നിങ്ങൾ ഓരോരുത്തരുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്’, എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് പേളി കുറിച്ചത്.
നിരവധി ആരാധകർ ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. ആരാധകർ മാത്രമല്ല മുൻ ബിഗ് ബോസ് താരങ്ങളും, പ്രമുഖ ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടെത്തുന്നുണ്ട്.
ബിഗ് ബോസിലൂടെയായിരുന്നു പേളിയും ശ്രീനിഷും സുഹൃത്തുക്കളാകുന്നതും പ്രണയം ആരംഭിക്കുന്നതും. ഷോ കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹിതർ ആയത്. 2019 ൽ ആയിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും വിവാഹം.
ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പേളി പങ്കുവെച്ചത്., തന്റേ ഇൻസ്റ്റഗ്രാ പേജിലൂടെയായിരുന്നു സന്തോഷ വാർത്ത പുറത്തു വിട്ടത്. പിന്നീട് ഗർഭകാല വിശേഷം പങ്കുവെച്ചും മറ്റേർണിറ്റി ഫോട്ടോ ഷൂട്ട്മായി പേളി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്റെ ഡെലിവറി ഡേറ്റ് പങ്കുവെച്ച് കൊണ്ട് പേളി രംഗത്തെത്തിയിരുന്നു, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...