Connect with us

മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ സിനിമ ‘നീലക്കുയില്‍’; തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി

Malayalam

മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ സിനിമ ‘നീലക്കുയില്‍’; തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി

മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ സിനിമ ‘നീലക്കുയില്‍’; തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി

ന്യൂജനറേഷന്‍’ സിനിമ എന്നത് ആപേക്ഷികമായ ഒരു വിശേഷണം മാത്രമാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി. ഭരതനും പത്മരാജനും അടങ്ങുന്ന ഒരു തലമുറയാണ് അത്തരത്തിലുള്ള സിനിമ ഇവിടെ തുടങ്ങിവച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘എന്ന് മുതലാണ് സിനിമ ന്യൂ ആകുന്നത്. ന്യൂജനറേഷന്‍ സിനിമകള്‍ എന്നത് വളരെ ആപേക്ഷികമായിട്ടുള്ള ഒരു വിശേഷണം മാത്രമാണ്. പുതിയ ഒരു ധാര എന്ന അര്‍ത്ഥത്തിലാണെങ്കില്‍ മലയാളത്തിലെ സാമ്പ്രദായിക ചലച്ചിത്ര സങ്കല്‍പ്പങ്ങളെ ഉടച്ചുകൊണ്ട് ആദ്യം വന്ന നീലക്കുയിലിനെ നമ്മള്‍ ന്യൂജനറേഷന്‍ എന്ന് പറയണം.

‘ഭാര്‍ഗ്ഗവി നിലയം’, പി എന്‍ മേനോന്റെ സിനിമകള്‍, വിന്‍സെന്റിന്റെ ചിത്രങ്ങള്‍, സേതുമാധവന്റെ സിനിമകള്‍ ഇതൊക്കെ അന്നത്തെ ന്യൂജനറേഷന്‍ സിനിമകളാണ്.

അതൊരു പ്രസ്ഥാനമെന്നുള്ള രീതിയില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടുന്നതും, ഒഴുക്കിനെതിരെ നീന്തി പുതിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതുമായ സിനിമ എന്ന സങ്കല്‍പ്പത്തിലാണെങ്കില്‍ ഭരതനും, കെജി ജോര്‍ജ്ജും, പത്മരാജനും, മോഹനും അടങ്ങുന്ന ഒരു തലമുറയാണ് അത്തരത്തിലുള്ള സിനിമ ഇവിടെ തുടങ്ങിവച്ചത്”.

More in Malayalam

Trending

Recent

To Top