Malayalam
അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്നത് ഈ മലയാളി നടന്‍; ആകാംക്ഷയോടെ ആരാധകര്‍
അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്നത് ഈ മലയാളി നടന്‍; ആകാംക്ഷയോടെ ആരാധകര്‍
അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിജയ് സേതുപതിയെ ആയിരുന്നു ആദ്യം ഈ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഡേറ്റ് പ്രശ്നം മൂലം ഒഴിവാകുകയായിരുന്നു. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടെയാകും പുഷ്പ. ആന്ധ്രയിലെ വനങ്ങളില്‍ നടക്കുന്ന ചന്ദന കള്ളക്കടത്താണ് പ്രമേയം.
വളരെയധികം ഉദ്വേഗജനകവും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു കഥയാണിതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്.
തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അര്‍ജുന്‍ ചിത്രം കൂടിയാകും പുഷ്പ. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
