
TV Shows
ആരും അറിയാതെ ലാലേട്ടന്റെ ബിഗ് ബോസ് സന്ദർശനം ചെന്നെത്തിയത് ഇങ്ങനെ…
ആരും അറിയാതെ ലാലേട്ടന്റെ ബിഗ് ബോസ് സന്ദർശനം ചെന്നെത്തിയത് ഇങ്ങനെ…
Published on

കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബിഗ് ബോസ് സീസൺ 3. ഷോ അതിന്റെ 35ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ മത്സരാർഥികൾ അറിയാതെ മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുകയാണ്.
ഷോ ആരംഭിക്കുന്നതിന് മുൻപാണ് മോഹൻലാലിന്റെ രഹസ്യ സന്ദർശനം. മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസ് സന്ദർശനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. ഒരാഴ്ച ഹൗസിനുള്ളിൽ നടന്ന സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ കാണിക്കുന്നുണ്ട്.
രസകരമായ ടാസ്ക്കുകളാണ് ഇക്കുറി ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിത സംഭവങ്ങളും ഹൗസിൽ സംഭവിക്കാറുണ്ട്. മത്സരാർഥികൾക്കിടയിൽ നടന്ന വഴക്കും തമ്മിൽ തല്ലും സ്നേഹവും സന്തോഷകരമായ മുഹൂർത്തങ്ങളും വീഡിയോയിലുണ്ട്.
ഇതിന് ശേഷമാണ് വാരാന്ത്യം എപ്പിസോഡ് ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് ഹൗസിൽ നടന്ന ചില സംഭവങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തിയതും മറ്റുള്ള കാര്യങ്ങളിലേയ്ക്ക് കടന്നതും.
അതിന് ശേഷം ബിഗ്ബോസ് വീടിനു ചുറ്റുമുള്ള ഇരുണ്ട ഇടനാഴിയിലൂടെ മത്സരാർത്ഥികളുടെ ചലനങ്ങൾ രഹസ്യമായി വീക്ഷിക്കുകയാണ് മോഹൻലാൽ ചെയ്തത്. എല്ലാ മത്സരാർത്ഥികളും ഒരു ചുവരുകൾക്കപ്പുറമുണ്ടെന്നും തനിക്കെല്ലാവരെയും കാണാം അവർക്ക് തന്നെ കാണാൻ കഴിയില്ലെന്നും മോഹൻലാൽ പറയുന്നുണ്ട്.
ഈ ബിഗ് ബോസ് ഹൗസിന്റെ വാതിലുകൾ മത്സരാർത്ഥികൾക്കായി തുറക്കപ്പെടുന്നതിന് മുൻപ് താൻ വന്നിരുന്നുവെന്നും പിന്നീട് അവരോരോരുത്തരായി വന്നതോടെ ഈ വീടിന് ജീവൻ തുടിച്ചുവെന്നും മോഹൻലാൽ പറയുന്നു.
വീട്ടിനുള്ളിലെ മത്സരാർത്ഥികളെ മറഞ്ഞ് നിന്ന് വീക്ഷിക്കുന്ന മോഹൻലാലിനെയാണ് എപ്പിസോഡിന്റെ തുടക്കത്തിൽ കാണുന്നത്. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ മെനയുന്നതും ചിലപ്പോൾ കലഹിക്കുന്നതും ചിലർ തമ്മിൽ പ്രണയം മൊട്ടിടുന്നതുമൊക്കെ ഇവിടെ വെച്ചാണെന്ന് മോഹൻലാൽ പറയുന്നു. ഇനിയും കളികൾ കണ്ടറിയാം ഈ കളിയിൽ ആരൊക്കെ തുടരുമെന്ന് കണ്ടറിയാമെന്നും മോഹൻലാൽ പറയുന്നു.
bigboss
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...