Connect with us

സജ്ന ഫിറോസാണ് പൊളി ! അവർ വന്നതോടെയാണ് ബി​ഗ് ബോസ് വീടിന് അനക്കമായത്; ദയ അശ്വതി

TV Shows

സജ്ന ഫിറോസാണ് പൊളി ! അവർ വന്നതോടെയാണ് ബി​ഗ് ബോസ് വീടിന് അനക്കമായത്; ദയ അശ്വതി

സജ്ന ഫിറോസാണ് പൊളി ! അവർ വന്നതോടെയാണ് ബി​ഗ് ബോസ് വീടിന് അനക്കമായത്; ദയ അശ്വതി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഫിറോസും സജ്‌നയും ബിഗ് ബോസ് വീട്ടിലേക്കെത്തിയത്. ദമ്പതികളെ ഒരു മത്സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്ന് ബിഗ് ബോസ് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ വരവോടെയായിരുന്നു ബിഗ് ബോസ് മാറി മറിഞ്ഞത്.

തങ്ങളെ മറ്റുള്ളവര്‍ ഭയക്കുന്നതിനാലാണ് പ്രശ്‌നങ്ങളും വഴക്കുകളുമുണ്ടാവുന്നതെന്നാണ് ഫിറോസും സജ്‌നയും പറയുന്നത്. ഇപ്പോഴിതാ പൊളി ഫിറോസ് വേറെ ലെവലാണെന്നാണ് ദയ അശ്വതി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയ മത്സരാര്‍ത്ഥിയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

ബിഗ് ബോസ് സീസൺ 3ൽ എനിക്ക് ഇപ്പോൾ ഇവരെ ഒത്തിരി ഇഷ്ട്ടമായെന്ന് പറഞ്ഞായിരുന്നു പൊളി ഫിറോസിനെക്കുറിച്ച് ദയ വാചാലയായത്. സജ്ന ഫിറോസിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തിയിരുന്നു.

മുഖത്തു നോക്കി കാര്യങ്ങൾ പറയണ്ടവരോട് പറയണ്ടതു പോലെ ഒരു ഒളിവും മറവും ഇല്ലാതെ പറയുന്നവരാണ് അവർ. ആരോടും വ്യക്തി വൈരാഗ്യം കാത്തു സൂക്ഷിക്കുന്നവരല്ല സജ്നയും ഫിറോസുമെന്നാണ് ദയ അശ്വതി പറയുന്നത്.

ജയിലിൽ പോകുബോൾ പോലും താൻ ഒറ്റക്ക് പോകാം എന്ന് പറയുമ്പോൾ അവരുടെ പരസ്പര സ്നേഹത്തിൻ്റെ ആഴം എത്രമാത്രം ആണ് എന്ന് തിരിച്ചറിയുന്നു. എന്തിനധികം പറയുന്നു ബിഗ് ബോസ് സീസൺ 3ൽ ഇവർ വന്നതിൻ്റെ ശേഷം തന്നെയാണ് ഈ ഹൗസ്സിൽ ഉള്ളവർ ഒന്ന് ഉണർന്നതും, ഈ ഹൗസിനുള്ളിൽ ഒരു ചലനം ഉണ്ടാക്കാൻ പറ്റിയെങ്കിൽ തീർച്ചയായും അത് ഇപ്പോൾ ഒറ്റവാക്കിൽ പറയണമെങ്കിൽ ഇവരുടെ മിടുക്ക് തന്നെയാണ് അതുകൊണ്ട് തന്നെ ഇവരേ എനിക്ക് ഒത്തിരിയിഷ്ട്ടമെന്നുമായിരുന്നു ദയ കുറിച്ചത്.

കാര്യം ശരിയാണെങ്കിലും ഇവര്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് വല്ലാതെ കടന്നുകയറുന്നുണ്ടെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. സ്വകാര്യത കാണിക്കാനാണോ അവിടെ ഉണ്ടും ഉറങ്ങിയും ക്യാമറയ്ക്ക് മുന്നില്‍ പുറംലോകം പോലും കാണാതെ കഴിയുന്നത്. അത് ഗെയിമാണ് അവര്‍ കളിക്കട്ടെയെന്നായിരുന്നു ദയയുടെ മറുപടി.

bigboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top