
Malayalam
കൂട്ടുകെട്ടുകൾ പൊളിഞ്ഞു; ഭാഗ്യേച്ചി പറഞ്ഞാല്‍ മാത്രമേ കേള്‍ക്കുകയുള്ളൂ…;സായിക്കെതിരെ അഡോണി!
കൂട്ടുകെട്ടുകൾ പൊളിഞ്ഞു; ഭാഗ്യേച്ചി പറഞ്ഞാല്‍ മാത്രമേ കേള്‍ക്കുകയുള്ളൂ…;സായിക്കെതിരെ അഡോണി!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ മറ്റൊരു ആഴ്ചകൂടി അവസാനിക്കുകയാണ്. ഈ സീസൺ തുടങ്ങിയ നാൾ മുതൽ ഗ്രൂപ്പ് കൂടലും ചർച്ചകളുമൊക്കെ സജീവമായിരുന്നു. കുറഞ്ഞ നാൾ കൊണ്ട് തന്നെ പല ഗ്രൂപ്പ് കളികള്‍ക്കും ഗെയിം പ്ലാനുകള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, തുടക്കത്തിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഇപ്പോൾ ഗ്രൂപ്പുകൾ കാണപ്പെടുന്നത്. ബിഗ് ബോസ് ഹൗസിന് പുറത്തും നല്ല കൂട്ടായിരിക്കും എന്ന് കരുതിയിരുന്ന സൗഹൃദങ്ങൾ പോലും കെട്ടടങ്ങിയിരിക്കുകയാണ്. പല ഗ്രൂപ്പുകളും തകരുകയും പുതിയത് രൂപപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ നല്ല സുഹൃത്തുക്കളായി മാറിയവരായിരുന്നു അഡോണിയും റംസാനും സായ് വിഷ്ണുവും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ സംഘത്തിനുള്ളില്‍ വിള്ളല്‍ വീഴുന്നുണ്ട്.
സായ് വിഷ്ണുവിന്റെ സ്വാഭവത്തെ കുറിച്ച് റംസാനും അഡോണിയും നടത്തിയ ചര്‍ച്ചകള്‍ ഇവര്‍ക്കിടയിലെ വിള്ളല്‍ സൂചിപ്പിക്കുന്നതായിരുന്നു. അതേസമയം ഗ്രൂപ്പില്‍ നിന്നും പതിയെ അഡോണി അകലുന്നുണ്ടെന്നും ഭാനുവും ഡിംപലുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോട് പറയുകയും ചെയ്തിരുന്നു. ഇതിനിടെ സായ് വിഷ്ണുവിനെ കുറിച്ച് അഡോണി പറഞ്ഞ വാക്കുകള്‍ ചർച്ചയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി ഭാനുവിനോടാണ് അഡോണി തുറന്നു പറച്ചില്‍ നടത്തുന്നത്. സായ് ഭാഗ്യലക്ഷ്മിയുടെ വാക്കുകൾക്കല്ലാതെ മറ്റാരുടെയും വാക്കുകൾക്ക് ചെവി കൊടുക്കുന്നില്ലന്നാണ് അഡോണി പറയുന്നത്. സായ് വിഷ്ണുവുമായുള്ള അഡോണിയുടെ എതിർപ്പിനെ കൂടിയാണ് ഇവിടെ തുറന്നുകാണിക്കുന്നത്.
“സായ് ഇല്ലേ, നീ സംസാരിച്ചാല്‍ കുളമാകും. എനിക്കത് മനസിലായിട്ടുണ്ടെന്ന് ഭാനു പറയുന്നിടത്താണ് രംഗം തുടങ്ങുന്നത്. അതെനിക്കറിയാം. പക്ഷെ ഞാന്‍ കുറേ സംസാരിച്ചു. എന്റടുത്ത് ഒറ്റ ഡയലോഗ് ആണ് പറയുന്നതെന്നായിരുന്നു” അഡോണിയുടെ മറുപടി. ഇത് നിന്റെ വ്യൂവാണ്. എന്റെ വ്യൂ ഇങ്ങനാണ്. ഇതുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത് എന്നാണ് അവന്‍ പറയുന്നതെന്നും അഡോണി പറഞ്ഞു.
വേറൊന്നും പറയുന്നില്ലേ എന്ന് ഭാനു ചോദിച്ചപ്പോള്‍ ഭാഗ്യേച്ചി പറഞ്ഞാല്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്നായിരുന്നു അഡോണിയുടെ മറുപടി. അതെന്താ അങ്ങനെ എന്ന് ഭാനു ചോദിക്കുന്നു. താന്‍ പറയുന്നത് സത്യമാണെന്നും റംസാന്‍ പറയുമ്പോഴും ഇതേ മറുപടിയാണ് ലഭിക്കുന്നതെന്നും അഡോണി പറഞ്ഞു. ഭാഗ്യേച്ചി പറയുമോ നിങ്ങളുടെ കാര്യം എന്നു ഭാനു ചോദിച്ചപ്പോള്‍ ഭാഗ്യേച്ചി അവനോട് പേഴ്‌സണലായിട്ട് പറയും എന്നായിരുന്നു അഡോണിയുടെ മറുപടി.
ഞങ്ങള്‍ ഇരിക്കുമ്പോള്‍, ഞാനോ റംസാനോ ഫിറോസോ ഇരിക്കുമ്പോ ഭാഗ്യേച്ചി പറയും. അവന്‍ മിണ്ടില്ല. എതിരു പറയില്ല. പക്ഷെ വേറെ ആരെങ്കിലും പറഞ്ഞാല്‍ പറയും എന്നും അഡോണി പറഞ്ഞു. ഞാനൊരു ഉദാഹരണം പറയാം. ഞാനവനോട് പറഞ്ഞു, നിനക്കൊരുപാട് പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് സായ് വിഷ്ണുവിനോട് പറഞ്ഞുവെന്ന് അഡോണി പറഞ്ഞു. അപ്പോള്‍ അവന്‍ എന്ത് രസമായിട്ടാണ് ഡാന്‍സ് ചെയ്തത്. അതും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിട്ട്. അഭിനയിച്ചു. ക്യാരക്ടര്‍ മാറിപ്പോയെങ്കിലും. പക്ഷെ അവന്‍ അവന്റെ ഷെല്‍ ബ്രേക്ക് ചെയ്തു എന്ന് ഭാനു കൂട്ടിച്ചേര്‍ത്തു.
സായ് വിഷ്ണുവിനോട് താന്‍ പറഞ്ഞ കാര്യങ്ങള്‍ അഡോണി വെളിപ്പെടുത്തി. ‘ഞാന്‍ അവനോട് പറഞ്ഞു, നിന്റെ ശത്രു, നീ ബ്രേക്ക് ചെയ്യേണ്ട ഷെല്‍ നീ തന്നെയാണ്. സ്‌പോട്ടില്‍ മറുപടി വന്നു, അത് നിന്റെ ശരി, എനിക്ക് എന്റെ ശരി. ഞാന്‍ എന്താണോ അതുകൊണ്ടാണ് ഇവിടെ വരെ എത്തിയത് എന്ന്. ഇതാണ് എപ്പോഴും പറയുന്നതെന്നും അഡോണി പറയുന്നു.
about bigg boss
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...