Connect with us

ആ ഒരൊറ്റ സിഗരറ്റ് വില്ലനായി; നഷ്‌ടമായ ഹീറോ വേഷത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ജനാര്‍ദ്ദനന്‍

Malayalam

ആ ഒരൊറ്റ സിഗരറ്റ് വില്ലനായി; നഷ്‌ടമായ ഹീറോ വേഷത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ജനാര്‍ദ്ദനന്‍

ആ ഒരൊറ്റ സിഗരറ്റ് വില്ലനായി; നഷ്‌ടമായ ഹീറോ വേഷത്തെക്കുറിച്ച്‌ വെളിപ്പെടുത്തി നടന്‍ ജനാര്‍ദ്ദനന്‍

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ജനാര്‍ദ്ദനന്‍. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങൾ ജനാര്‍ദ്ദനന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാറുളള വേഷങ്ങളെല്ലാം മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോൾ ഇതാ ഹീറോയാകാന്‍ സിനിമയിലെത്തിയ തനിക്ക് സിഗരറ്റ് വലിച്ചതിന്റെ പേരില്‍ ഒരു സിനിമ നഷ്‌ടമായെന്ന് തുറന്ന് പറയുകയാണ് ജനാര്‍ദ്ദനന്‍. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ്
ഇക്കാര്യം വെളിപ്പെടുത്തിയത്

നടന്‍ ജനാര്‍ദ്ദനന്‍റെ വാക്കുകള്‍…

‘നെയ്യാറ്റിന്‍കര എന്‍ എന്‍.എസ്.എസ് കോളേജില്‍ ഫൈനല്‍ വര്‍ഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു സിനിമയുടെ ടെസ്റ്റിനു വേണ്ടി ഞാന്‍ മെറിലാന്‍റ് സ്റ്റുഡിയോയില്‍ പോകുന്നത്. അവിടെ ചെന്നപ്പോള്‍ നടന്‍ വിന്‍സെന്റും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ചായിരുന്നു ടെസ്റ്റ്‌. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ എന്‍.ശങ്കരന്‍ നായര്‍ സാര്‍ ആയിരുന്നു. എനിക്ക് അന്ന് ആരെയും അറിയില്ല. കാരണം എനിക്ക് സിനിമയുമായി വലിയ ബന്ധമില്ല. സിനിമയ്ക്ക് മുന്‍പ് കുറച്ചു നാള്‍ എയര്‍ ഫോഴ്സില്‍ ആയിരുന്നു. അത് കഴിഞ്ഞു അതൊക്കെ നിര്‍ത്തി സിനിമയില്‍ അഭിനയിക്കാനായി ശ്രമിക്കുന്ന സമയമായിരുന്നു. അങ്ങനെ ഞാന്‍ അവിടെ നിന്നപ്പോള്‍ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു. ആ സമയം ഒരാള്‍ തലയില്‍ കെട്ടും കെട്ടി പോകുന്നത് കണ്ടു.

ഞാന്‍ വിചാരിച്ചു സിനിമയുമായി ബന്ധപ്പെട്ട ഏതേലും വ്യക്തിയായിരിക്കുമെന്ന്. അതുകൊണ്ട് ഞാന്‍ ഗൗനിച്ചില്ല. അത് ആ സിനിമയുടെ സംവിധായകനായിരുന്നു. പക്ഷേ സിഗരറ്റ് വലിച്ചു കൊണ്ടു നിന്ന എന്നെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ടെസ്റ്റ്‌ കഴിഞ്ഞു ശേഷം അയാളുടെ കാലില്‍ പിടിച്ചു എല്ലാവരും തൊഴുതു. ഞാന്‍ അങ്ങനെ ഒന്നും ചെയ്യാന്‍ പോയില്ല. ക്യാമറയുടെ മുന്നില്‍ തൊഴുതിട്ടു പറയാനുളളത് പറഞ്ഞിട്ട് ഞാന്‍ തിരിച്ചു പോന്നു. പക്ഷേ പിന്നീട് അദ്ദേഹം റഷ് കണ്ടപ്പോള്‍ അതില്‍ എന്റെ പ്രകടനം കണ്ടതും സിഗരറ്റ് വലിച്ചത് ഉള്‍പ്പടെയുള്ള കാര്യം ഓര്‍മ്മ വന്നത് കൊണ്ട് ഇവന്‍ ഇതില്‍ ആവശ്യമില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. പക്ഷേ ആ സിനിമയില്‍ അസോസിയേറ്റ് സംവിധായകനായി വര്‍ക്ക് ചെയ്ത എന്‍.ശങ്കരന്‍ നായര്‍ സാര്‍ പിന്നീട് ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ അതില്‍ ഹീറോയാകാന്‍ വിളിച്ചിരുന്നു. ഒരു പക്ഷേ അന്ന് എന്റെ ആ പരുക്കന്‍ സ്വഭാവം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഹീറോ ആയി സിനിമയില്‍ തുടര്‍ന്നേനെ’. ജനാര്‍ദ്ദനന്‍ പറയുന്നു.

More in Malayalam

Trending

Recent

To Top