
Malayalam
രമ്യയെ തോൽപ്പിച്ച് ഭാവന, വൈറലായി വീഡിയോ!!
രമ്യയെ തോൽപ്പിച്ച് ഭാവന, വൈറലായി വീഡിയോ!!

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യൻ സിനിമകളിലേക്കും തൻ്റെ പ്രതിഭയെ വ്യാപിപ്പിച്ച ഭാവന ഇപ്പോൾ കന്നഡത്തിൻ്റെ മരുമകളാണ്.
സൗഹൃദത്തിനും വലിയ വില കൊടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് ഭാവന. ഭാവനയുടെ പ്രിയപ്പെട്ട കൂട്ടുകാരികളിൽ ഒരാളാണ് നടി രമ്യ നമ്പീശൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഒന്നിച്ച് നടത്തിയ യാത്രയുടെ വിശേഷങ്ങളുമെല്ലാം ഇടയ്ക്ക് ഭാവന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, രമ്യയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് ഭാവന ഷെയർ ചെയ്യുന്നത്.
അല്ലു അർജുൻ ചിത്രം ‘അലവൈകുണ്ഠപുരം’എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന പാട്ടിലെ വരികൾ ലിപ് സിങ്ക് കറക്റ്റാക്കി പാടുകയാണ് ഭാവന. തെറ്റാതെ പാടി രമ്യയെ തോൽപ്പിച്ച സന്തോഷത്തിലിരിക്കുന്ന ഭാവനയെ വീഡിയോയിൽ കാണിക്കുന്നത്.
അഭിയനയത്തിലൂടെ മാത്രമല്ല വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും നൃത്തത്തിലൂടെയും ആരാധകരെ നേടിയെടുത്തിട്ടുള്ള നായികയാണ് രമ്യ നമ്പീശൻ. സിനിമയിലെ വേഷങ്ങൾ കൊണ്ട് മാത്രല്ല ജീവിതത്തിലും വേറിട്ട നിലപാടുകളിലൂടെ ഇടക്കൊക്കെ താരം വാർത്തകളിൽ സജീവമാകാറുണ്ട്.
രമ്യ നമ്പീശനൊപ്പം ന്യൂയോർക്കിലേക്ക് നടത്തിയ പഴയൊരു യാത്രയുടെ ചിത്രങ്ങളും അടുത്തിടെ ഭാവന പങ്കുവച്ചിരുന്നു.
“ഞാനിപ്പോൾ എന്റെ ഹൃദയത്തെ പിൻതുടരുകയാണെങ്കിൽ, അത് എന്നെ ന്യൂ യോർക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടുപോവൂ,” എന്നാണ് ഭാവന ചിത്രത്തിനൊപ്പം കുറിച്ചത്.
വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം നടന്നത് 2018 ജനുവരി 22 നായിരുന്നു . അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്ന്നുനിൽക്കലാണ് പ്രണയമെന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.
about bhavana
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...