Connect with us

ഹാപ്പി ബെര്‍ത്ത് ഡേ ചക്കിക്കുട്ടാ… മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

Malayalam

ഹാപ്പി ബെര്‍ത്ത് ഡേ ചക്കിക്കുട്ടാ… മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

ഹാപ്പി ബെര്‍ത്ത് ഡേ ചക്കിക്കുട്ടാ… മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളും താരദമ്പതികളുമാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടെ മക്കള്‍ക്കും ഇതേ സ്വീകാര്യതയാണ് കിട്ടുന്നത്. മകന്‍ കാളിദാസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ചിത്രങ്ങളില്‍ സജീവമാവാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക് മോഡലിംഗ് ആണ് താല്‍പ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മകള്‍ മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. ‘My sunshine turns one more year. happy birthday chakkikutta. may u be blessed always…luv u loads’ എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ചക്കിയുടെ ചേട്ടനും യുവനായകനുമായ കാളിദാസ് ജയറാമും അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ചക്കിക്കൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പമാണ് കാളിയുടെ കുറിപ്പ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബം തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഒരു സ്വര്‍ണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച വൈറാലയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകള്‍ സംശയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top