
Malayalam
മരക്കാറിലെ താരാട്ട് പാട്ട്; ലൈവായി പാടി കെ എസ് ചിത്ര; വീഡിയോ കാണാം!
മരക്കാറിലെ താരാട്ട് പാട്ട്; ലൈവായി പാടി കെ എസ് ചിത്ര; വീഡിയോ കാണാം!
Published on

കുഞ്ഞു കുഞ്ഞാലി എന്ന പാട്ടിന്റെ സംഗീത സംവിധായകൻ റോണി റാഫേലിനൊപ്പം ഗാനം ആലപിച്ച വാനമ്പാടി കെ എസ് ചിത്ര, പിന്നണി ഗായിക സരിത റാമിന്റെ ബഡി ടോക്സ് എന്ന യൂട്യൂബ് ചാനലിൽ ലൈവ് ആയി ആ പാട്ട് പാടുന്നു . വീഡിയോ കാണാം. കുഞ്ഞു കുഞ്ഞാലി എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചിത്ര ഈ മനോഹര ഗാനം ആലപിച്ചത്.
മോഹൻലാൽ ചിത്രം ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പടർന്നുപിടിച്ചത്. അതോടെ, ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്. പ്രിയദർശന്റെ കരീയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണ് മരക്കാർ.
എന്നാൽ, പ്രേക്ഷകരുടെ കാത്തിരിപ്പിന് ഏറെ ആശ്വാസമായി അടുത്തിടെയാണ് മരക്കാർ എന്ന ചിത്രത്തിലെ കുഞ്ഞു കുഞ്ഞാലി എന്ന പാട്ട് പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയ പാട്ട് അഞ്ചു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
റോണിയോടൊപ്പം പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചു ചോദിച്ചപ്പോൾ റോണി വളരെ സാധുവായ സംഗീത സംവിധായകനാണ് എന്നാണ് കെ എസ് ചിത്ര പറയുന്നത് .
കഴിഞ്ഞ ദിവസം റോണി റാഫേലുമായി സരിതാ റാം നടത്തിയ അഭിമുഖത്തിൽ കുഞ്ഞു കുഞ്ഞാലി എന്ന ഗാനത്തിലേക്ക് എത്തപ്പെട്ട അനുഭവത്തെക്കുറിച്ചും റോണി പറഞ്ഞിരുന്നു. കുഞ്ഞു കുഞ്ഞാലി എന്ന പാട്ട് മാത്രമായിരുന്നു റോണി ആദ്യമായി മരയ്ക്കാർ സിനിമയ്ക്ക് വേണ്ടി കമ്പോസ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് റോണിയോട് മറ്റ് രണ്ടു പാട്ടു കൂടി ചെയ്യാൻ പ്രിയദർശൻ ആവശ്യപ്പെടുകയായിരുന്നു.
മറ്റൊരു ഹിന്ദി സിനിമയുടെ തിരക്കിനിടയിലാണ് രണ്ട് പാട്ട് കൂടി കൊടുക്കാൻ പ്രിയദർശൻ സാറിന്റെ വിളിവരുന്നത്. എങ്കിലും കേട്ടപ്പോൾ വളരെ സന്തോഷം തോന്നി എന്ന് റോണി പറഞ്ഞു
മറ്റൊരു സിനിമയുടെ റെക്കോർഡിങ്ങിനിടയിൽ രാത്രി പതിനൊന്നു മണിയോടെയാണ് പ്രിയദർശൻ സാറിന്റെ വിളി വരുന്നത്.. സ്റ്റുഡിയോയിൽ ഉണ്ടോ എന്നന്വേഷിച്ചതിനുശേഷം ശേഷം ഇതുവരെ ചെയ്ത റീൽ കാണാൻ നേരിട്ട് എത്തുന്നു എന്ന് പറയുകയായിരുന്നു… കണ്ടതിന് ശേഷം മരക്കാർ സിനിമയുടെ കമ്പോസിംഗിന് ഇരിക്കാം എന്നദ്ദേഹം പറഞ്ഞു. പ്രിയദർശനൊപ്പം കമ്പോസിംഗ് ചെയ്യുമ്പോൾ നല്ല പേടിയുണ്ടായിരുന്നു എന്നും റോണി പറയുന്നു .
about marakkar
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....