
Malayalam
വേറെ എപ്പോളെങ്കിലും ബിഗ്‌ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ? അശ്വതിയുടെ രസകരമായ ചോദ്യം!
വേറെ എപ്പോളെങ്കിലും ബിഗ്‌ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ? അശ്വതിയുടെ രസകരമായ ചോദ്യം!
Published on

ബിഗ് ബോസ് സീസൺ ത്രീയെ കുറിച്ച് പതിവായി വിലയിരുത്തലുകൾ നടത്തുന്ന സീരിയൽ താരമാണ് അശ്വതി. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ ബിഗ് ബോസ് വീടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ രസകരമായി കുറിക്കാറുള്ളത് . അനൂപ്- ഫിറോസ് വഴക്കിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള വിലയിരുത്തലുകളുമായെത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
അശ്വതിയുടെ വിശകലനങ്ങൾ ഇങ്ങനെ…
അടിപൊളി, ബിഗ്‌ബോസ് ചോദിച്ചപോലെ ഇതൊക്കെ ഇത്രേം പ്രശ്നം ആക്കാനുള്ളതായിരുന്നോ? പൊളി ഫിറോസ് താങ്കൾക്കു എവിടെയോ താളം പിഴക്കുന്നുണ്ടോ ? അതേ എവിടെയോ കൈവിട്ടു പോകുന്നുണ്ട് , പക്ഷെ അനൂപ് പൊളിച്ചു, അത്രേം വഴക്കിനിടക്ക് “ആ വള എന്റെയാടാ”എന്ന അനൂപിന്റെ ഡയലോഗ് . രമ്യയും ഇന്ന് പൊളിച്ചു. ഇങ്ങനെ കട്ടക്ക് കട്ടക്ക് നിൽക്കണം. എന്റെ ദൈവമേ ശനിയാഴ്ച വരെ കാത്തിരിക്കാൻ വയ്യല്ലോ. ലാലേട്ടൻ എന്തൊക്കെ പറയുമെന്ന് കാണാൻ. ശേഷം നടന്ന നോബിചേട്ടൻ മണിക്കുട്ടൻ കോൺവെർസേഷൻ കിടുക്കിയെന്നും അശ്വതി കുറിക്കുന്നു.
അഡോണി ഭയങ്കര പെർഫോമൻസ് കാഴ്ചവെച്ചു എന്നു ചിലർ പറഞ്ഞു, എവടെ ഞാൻ കണ്ടില്ലല്ലോ ചെയ്തത്. വേറെ എപ്പോളെങ്കിലും ബിഗ്‌ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ, ഇനി അതിലെങ്ങാനും കാണിച്ചിട്ടുണ്ടെങ്കിലോ. അതുപോലെ കിടിലുവിനെക്കാൾ നന്നായിട്ടു ഡിമ്പൽ അല്ലെ ടാസ്ക് ചെയ്തത്.
നോട്ട് ഫെയർ, ങ്ഹാ ക്യാപ്റ്റൻ ആയി ഋതുവിനെ കാണാൻ കിടിലുവിനു ആഗ്രഹം ഉള്ളതുകൊണ്ട് ടാസ്കിൽ റിതു മണിക്കുട്ടനെ മാത്രം നേരിട്ടാൽ മതിയായിരിക്കുമല്ലോ ല്ലെ. അല്ലാ കിടിലുവിന്റെ ത്യാഗം നമ്മളാരും മറന്നിട്ടില്ലല്ലോയെന്നും താരം രസകരമായി ചോദിക്കുന്നുണ്ട്.
സ്പോൺസർ ടാസ്കിലെ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും അശ്വതി കുറിക്കാൻ മറന്നില്ല. ആദ്യത്തെ രണ്ടു ടീം ഗംഭീരം ആക്കി. മൂന്നാമത്തെ ടീം അൽപ്പം പുറകിൽ ആരുന്നു. എന്തായാലും സന്ധ്യയുടെ ജഡ്ജിങ് കറക്റ്റ് ആയി തോന്നി അല്ലാതെ കഴിഞ്ഞ സ്പോൺസർ ടാസ്കിൽ മറ്റൊരാൾ ജഡ്ജ് ചെയ്ത പോലെ അല്ലാരുന്നു (ആരാണെന്നൊന്നും ചോയ്ക്കണ്ട പറയില്ല ) എന്നും അശ്വതി പറയുന്നു.
ബി ബി പ്ലസ് എപ്പിസോഡിനെക്കുറിച്ച് അശ്വതി പറഞ്ഞതിങ്ങനെയാണ്…. മജ്‌സിയയ്ക്ക് കൊടുത്ത മോർണിംഗ് ടാസ്ക് ആ കുട്ടിക്ക് മനസിലാകാഞ്ഞിട്ടാണോ അതോ എനിക്ക് മനസിലാകാഞ്ഞിട്ടാണോ ആഹ് ബിഗ് ബോസ് ഉദ്ദേശിച്ചത് അതല്ല എന്നൊരു തോന്നൽ.
റംസാൻ നല്ലൊരു കാര്യം ചെയ്തു ഏതു ടീമിൽ നിന്നു പ്രോബ്ലം വന്നോ ആ ടീമിനെ ഒന്നിച്ചു ഇരുത്തി സംസാരിപ്പിച്ചു. അഭിനന്ദനാർഹം. രമ്യ പറഞ്ഞപോലെ സൂര്യ എന്തേലും പറയുമ്പോൾ “ഞാൻ ഇങ്ങനാണ്” എന്നു പറഞ്ഞു കഴിഞ്ഞാൽ കാര്യം തീരുമോ?
സൂര്യ ഇന്ന് വേറൊരു ഡ്രാമ ഇറക്കിയിട്ടുണ്ട് ഹം അതിനെ ഞാൻ എടുത്തു പറയുന്നില്ല. കുട്ടികളെ എനിക്ക് പ്രേമ സ്ട്രാറ്റജിയിൽ നിൽക്കാനേ അറിയൂ നിങ്ങളോടൊന്നും സംസാരിച്ചു എതിർത്തു നിൽക്കാൻ അറിയൂല.
പിന്നങ്ങോട്ട് ഓരോരുത്തരും മൂലകളിൽ ഒതുങ്ങി ഗ്രൂപ്പ് സംസാരവും തള്ളും കിടിലു ഇടയ്ക്കിടയ്ക്ക് ജനങ്ങൾക്ക് വിവരമുണ്ട് ജനങ്ങൾക്ക് വിവരമുണ്ട് എന്നു പറയുന്നുണ്ട്. അതെ കിടിലു ഞങ്ങൾക്ക് നല്ല വിവരം ഉണ്ട് . ഞങ്ങളെല്ലാം കാണുന്നുമുണ്ട്. ദ ഷോ മസ്റ്റ് ഗോ ഓണ്‍, ഇന്നത്തേത് കഴിഞ്ഞുവെന്ന് പറഞ്ഞായിരുന്നു അശ്വതി കുറിപ്പ് അവസാനിപ്പിച്ചത്.
about bigg boss
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...