Malayalam
അന്ന് ജഗദീഷിനെ നീചനായ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞു; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേഷ് പറയുന്നു
അന്ന് ജഗദീഷിനെ നീചനായ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞു; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേഷ് പറയുന്നു
തിരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്ത പാര്‍ട്ടികളില്‍ പെട്ട രാഷ്ട്രീയക്കാര്‍ തമ്മിലുണ്ടാകുന്ന വാദപ്രതിവാദങ്ങള്‍ തികച്ചും സാധാരണമാണ്. ചില അവസരങ്ങളില്‍ അത് നില വിട്ട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും നീളാറുണ്ട്. 2016ല്‍ പത്തനാപുരത്തെ സ്ഥാനാര്‍ത്ഥികളായ ഗണേഷ് കുമാറും ജഗദീഷും തമ്മില്‍ ഇത്തരത്തിലൊരു കൊമ്പു കോര്‍ക്കല്‍ നടന്നിരുന്നു.
ജഗദീഷാണ് ആദ്യം പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെ തുടര്‍ന്ന് തനിക്കെതിരെ മത്സരിച്ച ഏറ്റവും നീചനായ സ്ഥാനാര്‍ത്ഥിയെന്ന് ഗണേഷ് കുമാര്‍ ജഗദീഷിനെതിരെ തിരിച്ചടിച്ചു. അത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി.
സിനിമാ രംഗത്തുള്ളവര്‍ തന്നെ ചേരിതിരിഞ്ഞ് അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ നീചനായ ആ സ്ഥാനാര്‍ത്ഥിയം കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗണേഷ്.
‘ജഗദീഷാണ് ‘അമ്മ’യുടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നോമിനേഷന് എന്നെ പിന്തുണച്ചത്. ഞങ്ങളുടെ ബന്ധത്തിന് ഒരു കുഴപ്പവുമില്ല. അദ്ദേഹവും കുടുംബവുമായിട്ടും എനിക്ക് വളരെ സ്നേഹമാണ്’ എന്നും ഗണേഷ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു.