Malayalam
അമ്മ സീരിയലിലെ ചിന്നു ഇപ്പോള്‍ ആരാണെന്ന് അറിയാമോ? അഭിനയം ഉപേക്ഷിച്ച് ഗൗരി പോയത് ഇങ്ങോട്ടേയ്ക്ക്
അമ്മ സീരിയലിലെ ചിന്നു ഇപ്പോള്‍ ആരാണെന്ന് അറിയാമോ? അഭിനയം ഉപേക്ഷിച്ച് ഗൗരി പോയത് ഇങ്ങോട്ടേയ്ക്ക്
മിനിസ്‌ക്രീന്‍ പരമ്പരകള്‍ക്ക് എന്നും ആരാധകരേറെയാണ്. സീരിയലുകള്‍ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങള്‍ എന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരും ആണ്. ഒരുകാലത്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പരമ്പരയായിരുന്നു അമ്മ. അതിലെ കഥാപാത്രങ്ങളും അവയെ അവിസ്മരണീയമാക്കിയ നടന്മാരും നടികളും പ്രേക്ഷകര്‍ക്കിന്നും സുപരിചിതരാണ്. പ്രേക്ഷകര്‍ ഒരു എപ്പിസോഡു പോലും വിടാതെ കണ്ടിരുന്ന അമ്മ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ ചിന്നുവിന്റെ കൗമാരം മികവുറ്റതാക്കിയത് ഗൗരികൃഷ്ണയാണ്. സീരിയലിനുശേഷം ഗൗരി അപ്രത്യക്ഷയായി. എന്നാലിപ്പോള്‍ താരം എവിടെയാണെന്ന അന്വേഷണത്തിലാണ് ആരാധകര്‍.
അമ്മ എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത് ഗര്‍ഭശ്രീമാന്‍ എന്ന സിനിമയിലും അഭിനയിക്കാന്‍ ഗൗരിയ്ക്ക് അവസരം ലഭിച്ചിരുന്നു.ആ സമയത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരുന്നു താരം. ഇപ്പോള്‍ ബാംഗ്ലൂരില്‍ സെറ്റില്‍ഡ് ആണ് താരം. അഭിനയലോകത്ത് നിന്നുള്ള പിന്‍വാങ്ങലിനെ കുറിച്ച് ഗൗരി പറയുന്നതിങ്ങനെയാണ്. അഭിനയത്തിലെന്ന പോലെ തന്നെ പഠനത്തോടും വലിയ താത്പര്യമുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ബാംഗ്ലൂരിലെത്തി ഉപരി പഠനം പൂര്‍ത്തിയാക്കി.
പഠനത്തിനൊപ്പം ഒരു കമ്പനിയില്‍ ജോലിയുമായി.അതിന് ശേഷം ഇപ്പോള്‍ ബാംഗ്ലൂരില്‍ തന്നെ ഒരു കോളേജില്‍ ലക്ചററായി ജോലി നോക്കുകയാണ്.അമ്മയും അച്ഛനും എനിക്കൊപ്പമുള്ളത് കൊണ്ട് ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കി.ഇതിനിടയില്‍ അഭിനയം വിട്ടു പോയെങ്കിലും അതിനോടുള്ള ഇഷ്ടം ഒട്ടും കുറയാതെ ഉള്ളിലുണ്ട് എന്നും ഗൗരി പറയുന്നു.
എന്റെ അമ്മയുടെ ഒരു സുഹൃത്തുവഴിയാണ് ഞാന്‍ ആദ്യമായി ക്യാമറക്ക് മുന്‍പിലേക്ക് എത്തുന്നത്. പി ചന്ദ്രകുമാര്‍ സാര്‍ വഴിയാണ് ടെലിഫിലിമിലേക്ക് കടക്കുന്നത്. രണ്ടു ടെലിഫിലിമുകള്‍ ഞാന്‍ അന്ന് ചെയ്തിട്ടുണ്ട്. അച്യുതം കേശവം, മനുഷ്യം എത്ര സുന്ദരമയ പദം എന്നീ രണ്ട് ടെലിഫിലിമുകളില്‍ ആണ് അന്ന് അഭിനയിക്കാന്‍ സാധിച്ചത്. പിന്നീട്, കൈരളി ടിവിയില്‍ കൊച്ചു വര്‍ത്തമാനം എന്ന ഷോയില്‍ അവതാരക ആയും എത്തിയിരുന്നു. അതിനൊക്കെ ശേഷമാണ് സംവിധായകന്‍ ടി എസ് സുരേഷ് ബാബു സാര്‍ വഴി അമ്മ സീരിയലിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.
ഗൗരികൃഷ്ണ എന്നാണ് എന്നെ എല്ലാരും വിളിക്കുന്നത് എങ്കിലും എന്റെ ശരിക്കുള്ള പേര് കൃഷ്ണഗായത്രി എന്നാണ്. ആര്‍ക്കും ആ പേര് അധികം അറിയില്ല. എങ്കിലും പ്രേക്ഷകര്‍ അറിയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ എന്റെ പേരിനു പിന്നിലെ രഹസ്യം പറയാം എന്ന് കരുതിയത്. അന്നൊക്കെ കൃഷ്ണ ഗായത്രി എന്ന് ആരും ഓര്‍ത്തിരിക്കില്ല എന്ന് അഭിപ്രായം വന്നിരുന്നു. അതുകൊണ്ടാണ് ഗൗരികൃഷ്ണ എന്ന പേര് സ്വീകരിച്ചത് എന്നും ഗൗരി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണന്‍ നായരുടെയും ബീനയുടെയും ഏകമകളായ ഗൗരി പഠിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ചെറുപ്പം മുതല്‍ അഭിനയത്തോടും നൃത്തത്തോടും താത്പര്യമുണ്ടായിരുന്ന താരം കലാരംഗത്ത് സജീവമായിരുന്നു. യുവജനോത്സവ വേദികളില്‍ നിറ സാന്നിധ്യമായിരുന്ന ഗൗരി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. നൃത്തം, മോണോ ആക്റ്റ്, പ്രസംഗം, നാടകം തുടങ്ങിയവയില്‍ മികവ് പുലര്‍ത്തിയ താരം അങ്ങിനെ അഞ്ചാം വയസ്സില്‍ ആണ് അഭിനയത്തിലേക്ക് കടക്കുന്നത്!
