
Malayalam
സംഗീതസംവിധായകനായ മനു രമേശിന്റെ ഭാര്യ അന്തരിച്ചു; മരണം മസ്തിഷ്കാഘാതം മൂലം
സംഗീതസംവിധായകനായ മനു രമേശിന്റെ ഭാര്യ അന്തരിച്ചു; മരണം മസ്തിഷ്കാഘാതം മൂലം

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായരുടെ പുത്രനും സംഗീതസംവിധായകനുമായ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) മനു അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ശക്തമായ തലവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിക്കുന്നത്. സംസ്കാരം വ്യാഴാഴ്ച്ച നടക്കും.
കൊച്ചിയിലെ അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി.പ്രൊഫസറായിരുന്നു ഉമ. മികച്ച നര്‍ത്തകി കൂടിയായിരുന്ന ഉമയ്ക്ക് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിക്കുന്നത്.
2010 സെപ്റ്റംബര്‍ 22നായിരുന്നു ഉമയുടെയും മനുവിന്റെയും വിവാഹം. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. 2009ല്‍ പുറത്തിറങ്ങിയ ഗുലുമാല് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അയാള്‍ ഞാനല്ല,ആത്മകഥ,സിന്ദൂരച്ചെപ്പ് തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മനു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...