
Malayalam
അച്ഛന്റെ പ്രചാരണത്തിനായി ഹൻസിക; ഒപ്പം ‘ദളപതി വിജയ്’യുടെ ‘വാത്തി കമിങ്ങും !
അച്ഛന്റെ പ്രചാരണത്തിനായി ഹൻസിക; ഒപ്പം ‘ദളപതി വിജയ്’യുടെ ‘വാത്തി കമിങ്ങും !
Published on

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ എങ്ങും പ്രചാരണത്തിന്റെ തിരക്കാണ്. ഇത്തവണ രാഷ്ട്രീയക്കാർക്ക് മാത്രമല്ല തിരഞ്ഞെടുപ്പ്. ഇക്കുറി തിരഞ്ഞെടുപ്പിന്താരങ്ങളുമുണ്ട്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സിനിമാ സീരിയൽ നടൻ കൃഷ്ണകുമാറാണ്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ അച്ഛന്റെ പ്രചാരണത്തിനായി ഇളയ മകൾ ഹൻസിക ഒരു ഇലക്ഷൻ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുകയാണ്.
അച്ഛന്റെ ഇലക്ഷൻ പ്രചാരണത്തിനായി മികച്ചൊരു വീഡിയോ തയ്യാറാക്കി തന്നതിന് നന്ദി ഹൻസിക എന്ന് കുറിച്ചുകൊണ്ട് കൃഷ്ണകുമാര്‍ തന്നെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ദളപതി വിജയ് ചിത്രമായ ‘മാസ്റ്ററി’ലെ ‘വാത്തി കമിങ്’ എന്ന അടിപൊളി പാട്ട് പശ്ചാത്തലമാക്കി കൃഷ്ണകുമാറിന്റെ ഇലക്ഷൻ പോസ്റ്ററുകളും മറ്റും ചേർത്താണ് ഹൻസിക വീഡിയോ ഒരുക്കിയിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് വളരെ പെട്ടന്നുതന്നെ വൈറലാവുകയും ചെയ്തു. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. മക്കള്‍ മതി അച്ഛന് മുന്നേറാൻ എന്നും സീരിയസ് ആയിട്ട് ചെയ്തതാണെങ്കിൽ നല്ല കോമഡി ആയിട്ടുണ്ടെന്നും മാറ്റം കൃഷ്ണകുമാറിലൂടെയെന്നും മറ്റുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഭാര്യ സിന്ധു കൃഷ്ണയും കൃഷ്ണകുമാറിനോടൊപ്പം എത്തിയിരുന്നു. യുഡിഎഫിൽ നിന്നും വിഎസ് ശിവകുമാറാണ് സ്ഥാനാർഥി.
ആന്റണി രാജുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിൽക്കുന്നത്. അടുത്തിടെയായിരുന്നു കൃഷ്ണകുമാറിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടായത് .
about krishnakumar
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...