
Malayalam
ഡേറ്റ് അടുത്തിരിക്കുകയാണ്; ആശുപത്രിയിലേയ്ക്ക് പോകാനുള്ള ബാഗ് തയ്യാറാക്കി പേളി മാണി
ഡേറ്റ് അടുത്തിരിക്കുകയാണ്; ആശുപത്രിയിലേയ്ക്ക് പോകാനുള്ള ബാഗ് തയ്യാറാക്കി പേളി മാണി

അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയില്‍ പേളി പ്രണയത്തിലായിരുന്നു.
ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്.
ഇപ്പോഴിതാ ആശുപത്രിയില്‍ പോവുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ചാണ് പേളി പറയുന്നത്. എന്റെ ഡേറ്റ് അടുത്ത് വരുന്നതിനാല്‍ ആശുപത്രിയില്‍ പോകാനുള്ള ബാഗ് ഞാന്‍ തന്നെ തയ്യാറാക്കാന്‍ തുടങ്ങി. ഡയപ്പര്‍ ഒഴികെ എന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം ശ്രദ്ധാപൂര്‍വ്വം തന്നെ ഞാന്‍ എടുത്ത് വെച്ചു.
കുഞ്ഞിന് ലങ്കോട്ട് മാത്രം ഉപയോഗിക്കണമെന്ന് അമ്മയുടെ നിര്‍ദ്ദേശം കാരണം അത്യാവശ്യം ഉപയോഗിക്കാനുള്ളത് മമ്മി തന്നെ തുന്നി എടുത്തു. പോകാന്‍ തയ്യാറാകുകയാണെന്നും പേളി പറയുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...