Connect with us

കിടിലൻ ഫിറോസ് ബിഗ്‌ബോസ് ഷോയിലേക്ക് എത്തിയത് മറ്റൊരു ലക്ഷ്യവുമായി… പ്രതിഫലം കിട്ടാനോ, ആളുകൾ അറിയപ്പെടാനോ അല്ല! ആദ്യമായി ആ വെളിപ്പെടുത്തലുമായി കിടിലൻ ഫിറോസിന്റെ സഹപ്രവർത്തക ആർ.ജെ സുമി

Malayalam

ആർ.ജെയായി ബിഗ് എഫ് എമിൽ തിളങ്ങുന്ന സുമിയുടെ വെളിപ്പെടുത്തൽ വൈറലാകുകയാണ് സോഷ്യൽമീഡിയയിൽ. തന്റെ ആദ്യ വീഡിയോ പാട്ട് പുറത്തിറങ്ങിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടയിൽ തന്റെ സഹ പ്രവർത്തകനായ കിടിലൻ ഫിറോസിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഒത്തിരി നല്ല മനസിന് ഉടമയാണ് ഫിറോസ്. തന്റെ ജീവിതത്തിൽ തന്റെ ഇഷ്ടലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് കയറ്റിയത് ഫിറോസ് ഇക്കയാണ്. ഇപ്പോൾ ബിഗ്‌ബോസ് ഷോയിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇക്ക ഇക്കയായി തന്നെയിരിക്കുകയാണെന്നും തുറന്ന് പറഞ്ഞു.

ഫിറോസ് ഇക്ക യാഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് മത്സരിക്കുന്നത്. ഷോയിലെ മറ്റൊരു ഫിറോസ് ചൊറിയാൻ പല വിഷയങ്ങളുണ്ടാക്കുമ്പോൾ ഫിറോസിക്ക മൗനമായി ഇരിക്കുന്നതിന് കാരണമുണ്ട്. ഇക്ക തന്റെ പ്രിയപ്പെട്ടവരോട് മാത്രമേ ദേഷ്യപ്പെടാറുള്ളു, പ്രതികരിക്കാറുള്ളു. നൂറു ദിവസത്തെ ഒരു ഗെയിമിൽ പോയി കളിക്കാൻ അത്രയും അടുപ്പം കാണിക്കേണ്ടതില്ലല്ലോ… അതല്ലാതെ ദേഷ്യപ്പെടാൻ അറിയാത്തതുകൊണ്ടല്ലെന്നും സുമി കൂട്ടിച്ചേർത്തു.

എല്ലാവരും പറയും കിടിലൻ ഫിറോസ് ഗെയിം കളിക്കുകയാണെന്ന്, അഭിനയിക്കുകയാണ് എന്നൊക്കെ പറയും പക്ഷെ അങ്ങനെയല്ല 38 വയസുള്ള ഒരു വ്യക്തിയാണ്. തന്റെ കഴിവ് കൊണ്ട് നേടിയെടുത്ത നേട്ടങ്ങളാണ് ഫിറോസിക്കയ്ക്കുള്ളത്. അങ്ങനെയുള്ള ഒരാൾ തന്റെ സ്വഭാവം മാറ്റിവെച്ച് മറ്റൊരാളായി ജീവിക്കാൻ അതും നൂറു ദിവസം ഒരിക്കലും സാധിക്കില്ല.

ബിഗ്‌ബോസിലേക്കുള്ള ക്ഷണം വന്നപ്പോൾ തന്നെ ബിഗ് എഫ് എം പറഞ്ഞത് പോയി ഗെയിം കളിച്ചിട്ട് വരൂ. ലീവ് തന്നിരിക്കുന്നു എന്നാണ്. വരുമാനം നോക്കിയല്ല ഫിറോസിക്ക ബിഗ്‌ബോസിലേക്ക് പോയത്. മറ്റൊരു ലക്‌ഷ്യം ഉണ്ടായിരുന്നു. സിനിമയാണ് ഇക്കയുടെ ലക്‌ഷ്യം. സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു അഭിനേതാവ് അല്ലെങ്കിൽ ഡയറക്ടർ ഇതിലേക്കുള്ള ഒരു വഴിയായാണ് ഈ ഷോയെ ഫിറോസിക്ക നോക്കികാണുന്നതെന്നും സുമി തുറന്നുപറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top