
Actress
നുണക്കുഴി കവിളുമായി സരയു; പുത്തൻ ഫോട്ടോസ് വൈറൽ
നുണക്കുഴി കവിളുമായി സരയു; പുത്തൻ ഫോട്ടോസ് വൈറൽ

മിനിസ്ക്രീനിലൂടെയെത്തി സിനിമാ ലോകത്ത് സജീവ സാന്നിധ്യമായ നടിയാണ് സരയു മോഹൻ. ഇപ്പോഴിതാ സരയു അഭിനയിക്കുന്ന പ്രിയൻ ഓട്ടത്തിലാണ് സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉള്പ്പെടെ പങ്കുവയ്ക്കാറുണ്ട്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള സരയു ബിഗ് സ്ക്രീൻ ആരാധകരുടെയും പ്രിയപ്പെട്ട താരമാണ്.
നാടൻ സുന്ദരിയായാണ് മിക്ക സിനിമകളിലും സരയൂ അഭിനയിച്ചിട്ടുള്ളത്. ചക്കരമുത്ത് എന്ന സിനിമയിലൂടെയായിരുന്നു സിനിമയിൽ സരയു അരങ്ങേറിയത്. ശേഷം വെറുതെ ഒരു ഭാര്യ, സുൽത്താൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2008-ൽ കപ്പൽ മുതലാളി എന്ന സിനിമയിലൂടെയാണ് നായിക നിരയിലേക്കെത്തിയത്. കാതലുക്ക് മരണമില്ലൈ എന്ന സിനിമയിലൂടെ തമിഴിലും സരയു അരങ്ങേറി. തീ കുളിക്കും പച്ചൈമരം, നിള നഗർ, സിങ്കം 3, രാജാവുക്ക് ചെക്ക് തുടങ്ങിയ തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട്.
ചേകവർ, നിഴൽ, ഇങ്ങനെയും ഒരാൾ, ഫോർ ഫ്രണ്ട്സ്, കന്യകുമാരി എക്സ്പ്രസ്, കരയിലക്ക് ഒരു കടൽ ദൂരം തുടങ്ങിയ സിനിമകളിലും…നാടകമേ ഉലകം, ജനപ്രിയൻ, ഡോ സരോജ് കുമാർ, ഹസ്ബൻഡ്സ് ഇൻ ഗോവ, നിദ്ര, ഹീറോ, കർമ്മയോദ്ധാ, കൊന്തയും പൂണൂലും തുടങ്ങിയ സിനിമകളിലും…ഒന്നും മിണ്ടാതെ, വർഷം, അമേയ, സാൾട്ട് മാംഗോ ട്രീ, ഷെർലക് ടോംസ്, ആകാശ മിഠായി, ആനക്കള്ളൻ, സൂത്രക്കാരൻ, ഫാൻസി ഡ്രെസ്, രൌദ്രം 2018, കക്ഷി അമ്മിണിപിള്ള തുടങ്ങിയ സിനിമകളിലും സരയു അഭിനയിച്ചിട്ടുണ്ട്.
malayalam
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...