Connect with us

ഭര്‍ത്താവ് ജോലിയില്‍ 101 ശതമാനവും ഓണ്‍ ആണ്, പക്ഷേ, വ്യക്തി ജീവിതത്തില്‍ അങ്ങനെയല്ല!; അഞ്ച് വര്‍ഷമായി സഹിക്കുന്നുവെന്ന് സരയു മോഹന്‍

Malayalam

ഭര്‍ത്താവ് ജോലിയില്‍ 101 ശതമാനവും ഓണ്‍ ആണ്, പക്ഷേ, വ്യക്തി ജീവിതത്തില്‍ അങ്ങനെയല്ല!; അഞ്ച് വര്‍ഷമായി സഹിക്കുന്നുവെന്ന് സരയു മോഹന്‍

ഭര്‍ത്താവ് ജോലിയില്‍ 101 ശതമാനവും ഓണ്‍ ആണ്, പക്ഷേ, വ്യക്തി ജീവിതത്തില്‍ അങ്ങനെയല്ല!; അഞ്ച് വര്‍ഷമായി സഹിക്കുന്നുവെന്ന് സരയു മോഹന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സരയു മോഹന്‍. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം താരം വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആയി സരയു എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള സരയുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സരയു മനസ് തുറന്നത്. എംജി ശ്രീകുമാറിന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളാണ് സരയു നല്‍കിയത്. ഭര്‍ത്താവിന്റെ സിനിമയോടുള്ള താല്‍പര്യത്തെക്കുറിച്ചും മടിയെക്കുറിച്ചുമെല്ലാം സരയു മനസ് തുറക്കുന്നുണ്ട്.

സനല്‍ എന്നാണ് സരയുവിന്റെ ഭര്‍ത്താവിന്റെ പേര്. അദ്ദേഹവും സിനിമയില്‍ തന്നെയാണ്. അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയാണെന്ന് സരയു പറയുന്നു. എങ്ങനെയുണ്ട് പുള്ളി എന്ന എംജിയുടെ ചോദ്യത്തിന് ഒന്നുമില്ലെങ്കിലും കുറച്ച് വര്‍ഷമായിട്ട് എന്നെ സഹിക്കുന്നതല്ലേ, പാവമാണ് എന്നായിരുന്നു ചിരിച്ചു കൊണ്ട് സരയു നല്‍കിയ മറുപടി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായെന്നും താരം പറയുന്നു.

സനലിന്റെ പാഷന്‍ സിനിമയാണെന്ന് സരയു പറയുന്നു. 24 മണിക്കൂറും സിനിമ കാണാനും സിനിമയെക്കുറിച്ച് സംസാരിക്കാനും ഇഷ്ടമാണെന്നും സരയു പറയുന്നു. പിന്നാലെ സനലിന്റെ എന്തെങ്കിലും മോശം സ്വഭാവത്തെക്കുറിച്ച് പറയാന്‍ എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. ഇതിനും രസകരമായ മറുപടികളായിരുന്നു സരയുവിന് പറയാനുണ്ടായിരുന്നത്.

ജോലിക്കാര്യത്തില്‍ 101 ശതമാനവും ഓണ്‍ ആണ്. പക്ഷെ വ്യക്തിജീവിതത്തില്‍ ചെറുതായി മടിയുണ്ട്. പൊതുവെ എല്ലാ വീടുകളിലും കാണുന്നത് പോലെ തന്നെ. ഞാന്‍ എല്ലാ കാര്യവും ചിട്ടയോടെ പോകണമെന്ന് കരുതുന്നയാളാണ്. ഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് രാവിലെ നാലേമുക്കാലിനൊക്കെ പോകും. പക്ഷെ അതല്ലാതെ നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇത്തിരി മടിയാണെന്നാണ് സരയു പറയുന്നത്. പിന്നാലെ എന്തിനാണ് ഭര്‍ത്താവുമായി ഏറ്റവും കൂടുതല്‍ വഴക്കിടുന്നതെന്നായിരുന്നു ചോദ്യം.

സാധനങ്ങള്‍ വെക്കേണ്ടയിടത്ത് വെക്കാത്തതിനെ ചൊല്ലിയായിരിക്കുമെന്നായിരുന്നു. ആള് നല്ല ഫൂഡിയാണ്. ഇടയ്ക്കൊക്കെ വ്യായാമം ചെയ്യാന്‍ പറഞ്ഞ് ഞാന്‍ വഴക്കിടാറുണ്ടെന്നായിരുന്നു സരയു പറയുന്നത്. തങ്ങള്‍ രണ്ടു പേരും സിനിമയിലുള്ളവരാണെങ്കിലും ഭര്‍ത്താവിന്റെ പ്രൊഫഷണല്‍ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് സരയു വ്യക്തമാക്കുന്നു.

2016 ലായിരുന്നു സരയുവും സനല്‍ വി ദേവനും വിവാഹിതരാകുന്നത്. സരയുവും സുനിലും നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. സനല്‍ പൊതുവെ ശാന്തപ്രകൃതമാണ്. സനലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ താന്‍ ദേഷ്യക്കാരിയാണെന്ന് സരയു പറയുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും ഉള്‍വലിഞ്ഞ വ്യക്തിത്വങ്ങളാണ്. സനല്‍ ഒഴിവ് സമയങ്ങളിലെല്ലാം സിനിമ കാണും. ഞങ്ങള്‍ക്കിടയിലെ പൊതുവായ ഒരു കാര്യം സിനിമയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ സിനിമാ ചര്‍ച്ചകളൊന്നും നടക്കാറില്ലെന്നും താരം പറയുന്നു.

സനലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും സരയു പറഞ്ഞിരുന്നു. സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. അങ്ങനെയാണ് നല്ല സുഹൃത്തുക്കളായി മാറിയത്. പിന്നെയാണ് തങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്നും സരയു പറയുന്നു. വിവാഹം എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. വിവാഹ ശേഷം സൗഹൃദം നഷ്ടമാവുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരും.

വിവാഹ ശേഷമാണ് എന്‍രെ ജീവിതത്തിലെ മനോഹരമായ സമയം വന്നത്. മുന്‍പ് എന്ത് വിഷമമുണ്ടെങ്കിലും അമ്മയോട് പറയാറില്ല. ഇപ്പോള്‍ അതൊക്കെ ഫ്രീയായി പങ്കുവെക്കാന്‍ സാധിക്കുന്നുണ്ട്. സനലിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് സരയു പറയുന്നു. ആദ്യം പരിചയപ്പെടുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു, പിന്നീട് അസോസിയേറ്റ് ഡയറക്ടറായി. സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. അടുത്ത വര്‍ഷം അദ്ദേഹത്തിന്‍രെ സ്വപ്നം സഫലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്തിനോട് തനിക്ക് താല്‍പര്യമുണ്ടെന്നും സരയു പറയുന്നു. എന്റെ തിരക്കഥയില്‍ ഒരു സിനിമ നടന്നേക്കാമെന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top