
Malayalam
മമ്മൂട്ടി നായകനായിട്ടും സിനിമ വൻ പരാജയം, ഒരു രൂപ പോലും.. തിരികെ ലഭിച്ചില്ല! അന്ന് സംഭവിച്ചത്
മമ്മൂട്ടി നായകനായിട്ടും സിനിമ വൻ പരാജയം, ഒരു രൂപ പോലും.. തിരികെ ലഭിച്ചില്ല! അന്ന് സംഭവിച്ചത്

അഭിനേതാവായും നിർമ്മാതാവായും മലയാളികൾക്ക് സുപരിചിതനായ താരമാണ് ദിനേശ് പണിക്കർ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടത്ത പൈങ്കിളി എന്ന പരമ്പരയിൽ മികച്ച അച്ഛനായി തിളങ്ങുകയാണ് അദ്ദേഹം ഇപ്പോൾ. സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ കിരീടം എന്നചിത്രമാണ് ദിനേശ് പണിക്കർ ആദ്യമായി നിർമ്മിച്ചത്. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് പ്രണയവർണ്ണങ്ങൾ, മയിൽപ്പീലികാവ്, സ്റ്റാലിൻ ശിവാദാസ് തുടങ്ങിയ സിനിമകൾ നിർമ്മിച്ചിരുന്നു.
ഇപ്പോഴിത വൻ ദുരന്തമായ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പടാം നേടാം എന്ന പരിപാടിയിലാണ് വൻ നഷ്ടമായ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.
1999 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ സ്റ്റാലിൻ ശിവദാസ് ആയിരുന്നു ഏറ്റവും വലിയ പരാജയ ചിത്രമെന്നാണ് നടൻ പറയുന്നത്. തന്റെ സമയദോഷം കൊണ്ടാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ആ മമ്മൂട്ടി ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുളള ആളാണ് ഞാൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ പ്രീസ്റ്റിലും വണ്ണിലും താനും അഭിനയിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന് തന്നോട് സ്നേഹമാണ്.
മമ്മുക്കയെ വെച്ച് ഞാൻ എടുത്ത ചിത്രമായ സ്റ്റാലിൻ ശിവദാസ് വലിയ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം വന്നിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് അത് വലിയ നഷ്ടമായിരുന്നു. അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്ക ഇന്നും കാണിക്കുന്ന സ്നേഹമുണ്ട്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും തനിക്ക് വലിയൊരു ദുഃഖമില്ലെന്നും ദിനേശ് പണിക്കർ പറയുന്നു.
താൻ നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. ആദ്യ ചിത്രമായ കീരീടമായിരുന്നു ഏറ്റവും പുതിയ ചിത്രം. പിന്നീട് വലിയ സാമ്പത്തിക ലാഭം നേടി തന്ന ചിത്രമായിരുന്നു 1998 ൽ പുറത്തിറങ്ങിയ പ്രണയ വർണ്ണങ്ങൾ. അതൊരു കളർഫുൾ ചിത്രമായിരുന്നു.തോക്കെടുക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മഞ്ജുവാര്യരും എല്ലാവരും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും ദിനേശ് പണിക്കർ പറഞ്ഞു
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....