Connect with us

ആരാധകരുടെ ആ സംശയം സത്യമായി! നടി ഭാമ അമ്മയായി

Malayalam

ആരാധകരുടെ ആ സംശയം സത്യമായി! നടി ഭാമ അമ്മയായി

ആരാധകരുടെ ആ സംശയം സത്യമായി! നടി ഭാമ അമ്മയായി

മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു

കഴിഞ്ഞ ദിവസമായിരുന്നു ഭാമ തന്റെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ താരം ഗര്‍ഭിണിയാണെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു

ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. എന്നാല്‍ അത് സത്യമായിരിക്കുകയാണ്. ഭാമ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. ഭാമയ്ക്കും ഭര്‍ത്താവ് അരുണിനും ഒരു പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞതിഥി വന്നതിനെ കുറിച്ച് താരകുടുംബം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്.

2020 ജനുവരി മുപ്പതിനായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത്. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിനെ കുറിച്ചും മറ്റ് വിശേഷങ്ങളൊക്കെ ഭാമ ആരാധകരുമായി പങ്കുവെക്കാറുണ്ട്

More in Malayalam

Trending

Recent

To Top