
Malayalam
ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ്; ഒടുവിൽ പുറത്തേക്ക് ബൈ മിഷേൽ .. നോബിയുടെ ആ കാര്യത്തില്‍ ആശങ്കയുണ്ട്; അശ്വതി
ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ്; ഒടുവിൽ പുറത്തേക്ക് ബൈ മിഷേൽ .. നോബിയുടെ ആ കാര്യത്തില്‍ ആശങ്കയുണ്ട്; അശ്വതി

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസിലെ ഓരോ എപ്പിസോഡുകളും മുടങ്ങാതെ കാണുകയും അത് വിലയിരുത്തികൊണ്ട് അശ്വതി എത്താറുണ്ട് . ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് താരം അഭിപ്രായം രേഖപ്പെടുത്താറുള്ളത്. ഇക്കുറി മിഷേലിനെക്കുറിച്ചും പുതിയ ക്യാപ്റ്റനായ നോബിയെക്കുറിച്ചുമുള്ള കുറിപ്പുമായാണ് അശ്വതി എത്തിയിരിക്കുന്നത്
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്കെത്തിയ മിഷേൽ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് പോയ മത്സരാർത്ഥി. മിഷേലിന്റെ വരവ് ഒന്നൊന്നര വരവായിരുന്നുവെങ്കിലും തുടക്കത്തിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ലെന്നും പുറത്തേക്ക് വരാനുള്ള കാരണമായി ഇത് മാറിയെന്നും അശ്വതി പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:
ബൈ മിഷേൽ, ചൂടെണ്ണയിൽ കടുകിട്ട പോലത്തെ വരവ് ആരുന്നു. അത് മെയ്ന്റൈൻ ചെയ്യാൻ സാധിക്കാതെ പോയി. എന്തായാലും നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും. നോബി ചേട്ടൻ ക്യാപ്റ്റൻ ആയി,ആരെയും വെറുപ്പിക്കാൻ ഇഷ്ടമില്ലാതെ സേഫ് ഗെയിം കളിക്കുന്ന നോബിചേട്ടൻ എങ്ങനെ ഈ വീക്ക് കൊണ്ടുപോകുമെന്ന് കണ്ടറിയാം. എന്തായാലും പുതിയ കണ്ടെന്റ് ഉരുവായിട്ടുണ്ട് സന്ധ്യയുടെ ബ്ലൗസ് . ഈ ആഴ്ചത്തെ വൈരാഗ്യത്തിന് ഒള്ള കാരണമായി. കാണാം എന്തായി തീരുമെന്ന്, ഇങ്ങനെയായിരുന്നു അശ്വതി കുറിച്ചത്.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...