
Malayalam
വേറിട്ട ഗെറ്റപ്പിൽ ചിയാൻ വിക്രം! തിരിച്ചറിയാനാവാതെ ആരാധകർ!
വേറിട്ട ഗെറ്റപ്പിൽ ചിയാൻ വിക്രം! തിരിച്ചറിയാനാവാതെ ആരാധകർ!

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള പെര്‍ഫക്ഷനിസ്റ്റ് നടനാണ് ചിയാൻ വിക്രം. അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട് . കഥാപാത്രത്തിനായി എത്തരത്തിൽ വേണ്ടമെങ്കിലും തന്റെ ശരീരത്തെ മാറ്റാൻ തയ്യാറുള്ള ചുരുക്കം ചില നായകന്മാരിൽ മുൻപിലാണ് ചിയാൻ വിക്രം. അതുകൊണ്ട് തന്നെ അദ്ദേഹം സമ്മാനിക്കുന്ന ഓരോ കഥാപാത്രവും ആരാധക മനസ്സിൽ എന്നും പുതുമയോടെ നിലനിൽക്കാറുമുണ്ട്.
ഇപ്പോൾ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കോബ്ര’യുടെ റിലീസിനായിട്ടാണ് . കോബ്രയുടെ റഷ്യൻ ഷെഡ്യൂള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
സെന്റ് പീറ്റേഴ്സ്ബർഗിലാണ് സിനിമയുടെ ഷൂട്ട് നടക്കുന്നത്. ഇപ്പോഴിതാ റഷ്യയിലെ ഷൂട്ടിൽ വിക്രത്തിന്റെ കിടിലൻ ഗെറ്റപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. മുമ്പും നിരവധി സിനിമകളിൽ ഗെറ്റപ്പ് ചെയ്ഞ്ചിലൂടെ വിസ്മയിപ്പിച്ചിട്ടുള്ളയാളാണ് വിക്രം.
ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ലുക്കിലാണ് വിക്രം ചിത്രങ്ങളിലുള്ളത്. മുഖവും ശരീരവും തടിച്ച ഒരു റഷ്യക്കാരന്റെ ലുക്കിലാണ് വിക്രം. ഏഴു ഗെറ്റപ്പിലാണ് കോബ്രയിൽ വിക്രം എത്തുന്നതെന്നാണ് സൂചന. ലോകമറിയുന്ന മാത്തമാറ്റീഷനായാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. അജയ് ജ്ഞാനമുത്തു ആണ് കോബ്രയുടെ സംവിധായകൻ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ റീലിസ് ചെയ്യുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . കെ ജി എഫിലൂടെ ശ്രദ്ധ നേടിയ നടി ശ്രീനിധി ഷെട്ടി ആണ് സിനിമയിലെ നായിക. മിയ ജോർജ്, റോഷൻ മാത്യു, മമൂക്കോയ, സർജനോ ഖാലിദ് തുടങ്ങിയ മലയാളി താരങ്ങള്‍ ഉള്‍പ്പെടെ വലിയൊരു താരനിരയാണ് ചിത്രത്തലുള്ളത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് എ ആർ റഹ്മാനാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ഗാനവും പോസ്റ്ററുകളുമെല്ലാം ഇതിനകം വൈറലാണ്.
about bigg boss
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...