
Malayalam
തമ്മിൽ തല്ലി തീര്‍ക്കെന്ന് ലാലേട്ടൻ! ലാലേട്ടന്റെ മുന്നിൽ അടികൂടി അനൂപും ഫിറോസും !
തമ്മിൽ തല്ലി തീര്‍ക്കെന്ന് ലാലേട്ടൻ! ലാലേട്ടന്റെ മുന്നിൽ അടികൂടി അനൂപും ഫിറോസും !

കഴിഞ്ഞ ഒരാഴ്ചയിൽ നടന്ന പ്രശ്നങ്ങളും മറ്റും ചോദ്യം ചെയ്യാൻ അവതാരകൻ മോഹൻലാൽ ശനിയാഴ്ച എത്തിയിരുന്നു . ആദ്യം പരിഹരിച്ചത് സായിയും സജ്നയും തമ്മിലുള്ള പ്രശ്നമായിരുന്നു. ദൃശ്യങ്ങൾ കാട്ടി കാര്യങ്ങൾ പറഞ്ഞു തീര്‍ത്ത് ആ പ്രശ്നം അവിടെ പരിഹരിച്ചു. അതിനു പിന്നാലെ ദോശ പ്രശ്നവും ജയിലിൽ പോയവരുടെ മനോവേദനകളും ഫിറോസുമാര്‍ തമ്മിലുള്ള പ്രശ്നവും എല്ലാം ലാലേട്ടൻ കേള്‍ക്കുകയുണ്ടായി. ഈ വിഷയങ്ങളിലെല്ലാം ഏകദേശം തീരുമാനമായശേഷമാണ് മണിക്കുട്ടനും സായിയും തമ്മിലുള്ള പ്രശ്നത്തിലേക്ക് കടന്നത്.
ഇരുവരും തങ്ങളുടെ ഭാഗം വിശദീകരിക്കുന്ന വേളയിലും വാക്കേറ്റമുണ്ടായി . എന്നാൽ പ്രശ്നം തല്ലി തീര്‍ക്കാമെന്നാണ് മോഹൻലാൽ ഇരുവരോടും പറഞ്ഞു . ഇതിനായി ഇരുവരോടും തല്ലിന് പറ്റിയ വസ്ത്രം അണിഞ്ഞു വരാനും പറയുകയുണ്ടായി. ഇരുവും വസ്ത്രം മാറാനായി പോയ സമയത്ത് അടുത്ത പ്രശ്നം ഉടലെടുക്കുകയായിരുന്നു.
ലാലേട്ടന്റെ മുന്നിൽ കുറച്ച് മുമ്പ് പ്രശ്നം പരിഹരിച്ച് തങ്ങൾ ഇനി അളിയൻസാണെന്ന് പ്രഖ്യാപിച്ച ഫിറോസ് ഖാനും കിടിലം ഫിറോസും തമ്മിൽ വീണ്ടും സംസാരിച്ച് തർക്കത്തിലേക്ക് പോകുന്നുണ്ട് . നീ മുഴുവൻ മാസ്കാണെന്നാണ് ഫിറോസ് ഖാൻ, കിടിലം ഫിറോസിനെതിരെ ഉന്നയിക്കുന്ന ആരോപണം.
ആ സംസാരങ്ങൾക്കിടയിൽ ഡിംപലിനെ ഫിറോസ് ഖാൻ കള്ളി എന്ന് വിളിച്ചു. ഇത് കേട്ട് അനൂപ് കൃഷ്ണൻ, ഫിറോസ് ഖാനെതിരെ ശബ്ദമുയർത്തുകയുണ്ടായി. ഒരു പെൺകുട്ടിയെ കള്ളി എന്ന് വിളിക്കുന്നത് എന്തിനാണെന്നും വാക്കുകള്‍ സൂക്ഷിക്കണമെന്നും അനൂപ് രോഷത്തോടെ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ അടിയാകും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയുണ്ടായി . മറ്റ് മത്സരാർഥികള്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചുമാറ്റി.
അതിനു ശേഷം സായിയും മണിക്കുട്ടനും തമ്മിൽ ചെളിനിറച്ച ഗോദയിലേക്കെത്തി. അവിടെ പില്ലോ ഫൈറ്റാണ് ഇരുവരേയും കാത്തിരുന്നത്. എന്നാൽ, തനിക്ക് തല്ലുകൂടേണ്ട എന്ന രീതിയിലായിരുന്നു മണിക്കുട്ടൻ നിന്നിരുന്നത്, അതുകൊണ്ട് തന്നെ പരസ്പരം പോരടിക്കാതെ ഇരുവരും ഫൈറ്റ് അവസാനിപ്പിക്കുകയും , കെട്ടിപിടിച്ച് , പ്രശ്നമൊക്കെ തീര്‍ന്നതായി അറിയിക്കുകയും ചെയ്തു .
സൗഹൃദങ്ങളിൽ ഇനി ചെളി കലര്‍ത്തരുതെന്ന സന്ദേശമായിരുന്നു മോഹൻലാൽ പറഞ്ഞത് . ഫിറോസ് ഖാനും കിടിലം ഫിറോസുമായുള്ള പ്രശ്നവും അനൂപുമായുള്ള വിഷയവുമൊക്കെ വരും ദിവസങ്ങളിൽ പ്രശ്നങ്ങളാകാനാണ് സാധ്യത.
about bigg boss
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...