Connect with us

‘അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അതെല്ലാം പറഞ്ഞത്’ മരിക്കുന്നതിന് മുൻപ് സംഭവിച്ചത്…മണിയുടെ മകൾക്കും ചിലത് പറയാനുണ്ട്

Malayalam

‘അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അതെല്ലാം പറഞ്ഞത്’ മരിക്കുന്നതിന് മുൻപ് സംഭവിച്ചത്…മണിയുടെ മകൾക്കും ചിലത് പറയാനുണ്ട്

‘അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അതെല്ലാം പറഞ്ഞത്’ മരിക്കുന്നതിന് മുൻപ് സംഭവിച്ചത്…മണിയുടെ മകൾക്കും ചിലത് പറയാനുണ്ട്

മലയാളത്തിന്റെ പ്രിയ താരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഒരുപാട് സങ്കടങ്ങളും വിശക്കുന്ന വയറുമായി ആദ്യകാലങ്ങളില്‍ മിമിക്രിയിലൂടെ കാണികളെ ചിരിപ്പിച്ച മണി വളരെ പെട്ടെന്നാണ് പ്രശസ്തിയുടെ പടവുകള്‍ കയറിയത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളെ ജനകീയമാക്കിയ കലാകാരന്‍ കൂടിയായി. ദുരൂഹത ഉയര്‍ത്തിയ മരണം ഇന്നും ആരാധകരുടെ ഉള്ളില്‍ വേദനയായി നിറഞ്ഞു നില്‍ക്കുകയാണ്.

ദുരൂഹത ഉയർത്തിയ മരണം കഴിഞ്ഞിട്ട് 5 വർഷമായി. വീണ്ടുമൊരു മാർച്ച് ആറ് എത്തിയപ്പോൾ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ നിൽക്കുകയാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. മുന്‍പ് ഒരു അഭിമുഖത്തില്‍ മണിയെക്കുറിച്ചു മകള്‍ പങ്കുവച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്.

മകളുടെ വാക്കുകളിലേക്ക് ..

അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാസ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പരീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു; ‘അച്ഛനാെണങ്കിൽ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസിൽ‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോൻ’ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.’അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല.

മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.

2016 മാര്‍ച്ച് ആറിനായിരുന്നു ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെച്ച് മണി മരണത്തിനു കീഴടങ്ങിയത്. രണ്ടു ദിവസം ചേനത്തുനാട്ടിലെ പാഡിയില്‍ അബോധാവസ്ഥയിലായിരുന്ന കലാഭവന്‍ മണിയെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവ പരിശോധാ ഫലം പുറത്തുവന്നതോടെ വിഷയം കോളിളത്തിലേക്ക് നീങ്ങി. ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും, പ്രിയകലാകാരന്റെ മരണത്തെ കുറിച്ചുള്ള സംശയം ബാക്കിയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top