പ്രേക്ഷകര്‍ ഏറെയുള്ള ടെലിവിഷന്‍ പ്രോഗ്രാമാണ് ഉപ്പും മുളകും. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയമാണ് ഉപ്പും മുളകും പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവിനെയും നീലുവിനെയും അവതരിപ്പിക്കുന്നത് ബിജു സോപാനവും നിഷ സാരംഗുമാണ്.
ഇപ്പോൾ ഇതാ ഒരു മാഗസിനുവേണ്ടി പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിജുവും നിഷയും. ഉപ്പും മുളകും ഷൂട്ടിങ്ങ് നിര്ത്തിവെച്ചതിനെക്കുറിച്ചാണ് താരങ്ങള്‍ പ്രതികരിക്കുന്നത്. ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും തങ്ങള്‍ക്കും ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. താല്‍ക്കാലികമായി ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രോഗ്രാം നിര്‍ത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. കാരണം അങ്ങനെയൊരു അറിയിപ്പ് ഔദ്യോഗികമായി നമുക്ക് കിട്ടിയിട്ടില്ല. ഞങ്ങളും തുടര്‍വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്ന് ബിജു പറയുന്നു
നൂറ് എപ്പിസോഡുകളില്‍ അവസാനിക്കും എന്നു വിചാരിച്ച് തുടങ്ങിയ പ്രോഗ്രാമായിരുന്നുവെന്നും എന്നാല്‍ ഇന്നത് 1000 എപ്പിസോഡുകള്‍ക്ക് മുകളിലെത്തിക്കഴിഞ്ഞു. എല്ലാവരും സോഷ്യല്‍മീഡിയ വഴി എപ്പോഴാണ് പുനരാരംഭിക്കുക എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ബിജു ചേട്ടന് പറഞ്ഞ പോലെ നമുക്കും അറിയില്ല എന്നതാണ് സത്യം. പിന്നെ എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാനാണല്ലോ. അതിനാല്‍ പരിപാടി നിര്‍ത്തിയാലും ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ പറ്റൂ. അതിനാലാണ് എല്ലാവരും കൂടി പപ്പനും പത്മിനിയും എന്ന മിനി വെബ് സീരീസിന് തുടക്കമിട്ടതെന്ന് നിഷ പറഞ്ഞു.
ടെലിവിഷന്‍ പ്രോഗ്രാമിന്റെ പിന്നിലുണ്ടായ മിക്കവരും വെബ്സീരീലിനൊപ്പവും ഉണ്ടെന്നും സൈറ ബാനു സംവിധാനം ചെയ്ത ആന്റണി സോണിയാണ് പപ്പനും പത്മിനിയും സംവിധാനം ചെയ്തിരിക്കുന്നത് പ്രേക്ഷകര്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കോമഡിയും അതിനപ്പുറം കുറച്ച് കാര്യങ്ങളുമെല്ലാം വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഭിമുഖത്തില്‍ ബിജു കൂട്ടിച്ചേര്‍ത്തു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...