
News
ആരോഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ലെന്ന് അമിതാഭ് ബച്ചൻ; പ്രാത്ഥനയോടെ ആരാധകർ
ആരോഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ലെന്ന് അമിതാഭ് ബച്ചൻ; പ്രാത്ഥനയോടെ ആരാധകർ
Published on

സർജറിക്ക് വിധേയനാകുന്നുവെന്ന് അമിതാഭ് ബച്ചൻ. ഏറ്റവും പുതിയ ട്വിറ്റർ പോസ്റ്റിലാണ് അമിതാഭ് ബച്ചൻ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ആരോഗ്യ നില, സർജറി, കൂടുതലൊന്നും എഴുതാൻ കഴിയുന്നില്ല,’ എന്നിങ്ങനെയാണ് ബച്ചന്റെ കുറിപ്പ്. മൂന്നു വാക്കുകൾ മാത്രം കുറിച്ചിരിക്കുന്ന ഈ പോസ്റ്റ് ആരാധകരെയൊന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പോസ്റ്റ് കണ്ടയുടൻ തന്നെ വേഗം സുഖമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്റ്. ”വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും എപ്പോഴും അങ്ങയോടൊപ്പമുണ്ട്. നിങ്ങളുടെ വിലപ്പെട്ട ആരോഗ്യം ലോകത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. താങ്കളെക്കുറിച്ച് ആശങ്കയുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനുള്ള ശക്തി ദൈവം നിങ്ങൾക്ക് നൽകട്ടെ.” ആരാധകർ കുറിക്കുന്നു.
ചെഹ്രേ, ജുന്ദ് എന്നീ സിനിമകളാണ് ബച്ചന്റേതായി പുറത്തിറങ്ങാനുള്ളത്. ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന ചെഹ്രേയിൽ ഇമ്രാൻ ഹാഷ്മിയുമുണ്ട്. ഏപ്രിൽ 30നാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നത്. ജൂന്ദ് ജൂൺ 18 ന് റിലീസാകും.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...