Connect with us

അഞ്ചുദിവസമായി തലശ്ശേരിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു; 40 രാജ്യങ്ങളില്‍ നിന്നും 80 ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു

News

അഞ്ചുദിവസമായി തലശ്ശേരിയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള അവസാനിച്ചു. 40 രാജ്യങ്ങളില്‍നിന്നുളള 80 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശപ്പിച്ചത്. ആറ് തിയേറ്ററുകളിലായിരുന്നു സിനിമ പ്രദർപ്പിച്ചത്

ഡോണ്‍ പാലത്തറ സംവിധാനംചെയ്ത ‘ സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ആയിരുന്നു ശനിയാഴ്ചത്തെ മുഖ്യ ആകര്‍ഷണം. നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം. മലയാളത്തിലുള്ള ‘ ലവ് ‘, ‘ കപ്പേള ‘ എന്നിവയും ശനിയാഴ്ച തിരശ്ശീലയിലെത്തി. രണ്ടാം പ്രദര്‍ശനമായിരുന്ന ചിത്രങ്ങള്‍ക്കും കാണികളുണ്ടായിരുന്നു.
ചലച്ചിത്രമേളയുടെ മൂന്നാംപതിപ്പ് വിജയമാക്കിയ തലശ്ശേരിക്ക് സാംസ്കാരികമേഖലയുടെ നന്ദി. മേളയെ വിജയിപ്പിച്ച എല്ലാവര്‍ക്കും മന്ത്രി എ.കെ.ബാലന്‍ നന്ദിയറിയിച്ചു. തലശ്ശേരിയുടെ സാംസ്കാരിക ഭൂപടത്തിലേക്ക് ഐ.എഫ്.എഫ്.കെ.യെ അടയാളപ്പെടുത്തിയ സര്‍ക്കാരിനും അക്കാദമിക്കും മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും സംഘാടകസമിതി ചെയര്‍മാന്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എ.യും നന്ദിപറഞ്ഞു. ഇനി മേളയുടെ നാലാംപതിപ്പ് മാര്‍ച്ച്‌ ഒന്നുമുതല്‍ അഞ്ചുവരെ പാലക്കാട്ട് നടക്കും.

More in News

Trending

Recent

To Top