
Malayalam
എന്നെ ആളുകള്‍ കാണുമ്പോള്‍ ആദ്യം വിളിക്കുന്ന രണ്ട് പേരുകള്‍; തുറന്ന് പറഞ്ഞ് ആശ ശരത്ത്
എന്നെ ആളുകള്‍ കാണുമ്പോള്‍ ആദ്യം വിളിക്കുന്ന രണ്ട് പേരുകള്‍; തുറന്ന് പറഞ്ഞ് ആശ ശരത്ത്
Published on

ആശാ ശരത്തിന്റെ ഗീതാ പ്രഭാകര്‍ എന്ന ദൃശ്യത്തിലെ കഥാപാത്രത്തിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചര്‍ച്ചയാകുമ്പോള്‍ വീണ്ടും ഗീത പ്രഭാകറും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. രണ്ടാം ഭാഗത്തില്‍ ജോര്‍ജ്കുട്ടിയെ അടിക്കുന്ന സീന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. തനിക്ക് ആ സീന്‍ ചെയ്യുമ്പോള്‍ ഭയമുണ്ടായിരുന്നു എന്ന് നേരത്തെ ആശാ ശരത്ത് വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന രണ്ട് കഥാപാത്രങ്ങള്‍ ഏതെന്ന് തുറന്നുപറയുകയാണ് ആശാ ശരത്. മലയാളി മനസുകളിൽ വലിയ ഇടം നേടിയെടുത്ത പ്രൊഫസര്‍ ജയന്തിയും, ഗീതാ പ്രഭാകറുമാണ് ആ രണ്ട് പേരുകൾ എന്ന് താരം പറയുന്നു . വലിയ സ്ക്രീനില്‍ അഭിനയിച്ച വേഷങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടൂതല്‍ ഇഷ്ടപ്പെടുന്നത് ഗീത പ്രഭാകറിനെയാണ്. എന്നാല്‍ അനുരാഗ കരിക്കിന് വെള്ളത്തിലെ സുമയും, വര്‍ഷത്തിലെ കഥാപാത്രവും തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണെന്നും ആശാ ശരത്ത് പറയുന്നു.
അതേസമയം ദൃശ്യം 2 പ്രഖ്യാപിച്ച സമയത്ത് താന്‍ അതിന്റെ ഭാഗമാകുമോ എന്നൊരു അനിശ്ചിതത്വം മനസില്‍ ഉണ്ടായിരുന്നു. എത്രയോ സിനിമകള്‍ക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലൊന്നും ആദ്യ ഭാഗത്തേിലെ എല്ലാവരും ഉണ്ടാവണമെന്നില്ലല്ലോ. പക്ഷെ ജീ്ത്തു സാറിനോട് അത് പറഞ്ഞിരുന്നില്ല. രണ്ടാം ഭാഗത്തില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു എന്നും ആശാ ശരത്ത് വ്യക്തമാക്കി.
‘ഗീതാ പ്രഭാകര്‍ ആണോ ഇഷ്ടപ്പെട്ട വേശമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ എല്ലാവരും എടുത്ത് പറയുന്ന പേര് അത് തന്നെയാണ്. എനിക്ക് ഗീത പ്രഭാകറിനെ ഇഷ്ടമാണ്. അനുരാഗ കരിക്കിന് വെള്ളത്തിലെ സുമയെ ഭയങ്കര ഇഷ്ടമാണ്. വര്‍ഷത്തിലെ കഥാപാത്രത്തെ ഇഷ്ടമാണ്. ഭയാനകത്തിലെ ഗൗരിക്കുഞ്ഞമ്മയെ ഇഷ്ടമാണ്. അങ്ങനെ ഒരുപാട് കഥാപാത്രങ്ങള്‍ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. പക്ഷെ എന്നെ പെട്ടന്ന് ആളുകള്‍ കാണുമ്പോള്‍ ആദ്യം പറയുന്നത് രണ്ട് പേരാണ്. ഒന്ന് പ്രൊഫ. ജയന്തിയും പിന്നെ ഗീത ഐപിഎസ്സും. അപ്പോ തീര്‍ച്ഛയായും അതിനോട് ഒരു സ്നേഹക്കൂടുതല് ഉണ്ട്.’ ആശാ ശരത്ത് പറയുന്നു.
അതേസമയം ഖെദ്ദ എന്ന ചിത്രത്തിലായിരുന്നു ആശാ ശരത്ത് നിലവില്‍ അഭിനയിച്ചിരുന്നത്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ചിത്രത്തില്‍ താരത്തിന്റെ മകള്‍ ഉത്തര ശരത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്.
about asha sarath
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...