
Malayalam
ചില അവാര്‍ഡുകള്‍ ഞാന്‍ നിരസിച്ചു; കാരണം തുറന്നടിച്ച് ലക്ഷ്മി ഗോപാലസ്വാമി.
ചില അവാര്‍ഡുകള്‍ ഞാന്‍ നിരസിച്ചു; കാരണം തുറന്നടിച്ച് ലക്ഷ്മി ഗോപാലസ്വാമി.

ചില പുരസ്കാരങ്ങള്‍ താന്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘അവാര്‍ഡുകള്‍ എനിക്ക് എന്നും സ്വീകാര്യമാണ്. കലാകാരന്മാര്ക്കും കലാകാരികള്‍ക്കും കിട്ടുന്ന ഏറ്റവും വലിയ പ്രചോദനമാണത്. പക്ഷേ ചില അവാര്‍ഡുകള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്. കാരണം അവര്‍ എന്നോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടും. എന്റെ നൃത്തം മുന്നില്‍ കണ്ടു എനിക്ക് അവാര്‍ഡ് നല്‍കരുത് എന്ന് ഞാന്‍ പറയാറുണ്ട്. ആ അവാര്‍ഡിന് ഞാന്‍ അര്‍ഹയാണോ? എന്നതായിരിക്കണം മാനദണ്ഡം, അല്ലാതെ ലക്ഷ്മി ഗോപാലസ്വാമിക്ക് അവാര്‍ഡ് നല്കുമ്ബോള് ആ പ്രോഗ്രാമിന് ഒരു നൃത്തം ഫ്രീ എന്ന രീതിയില്‍ ആയി മാറരുതെന്ന് ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ലക്ഷ്മി ഗോപാലസ്വാമി അഭിനയത്തിന് പുറമേ നൃത്തം കൊണ്ടും പ്രേക്ഷക മനം കവര്‍ന്ന നായികയാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമി ഏറ്റവും കൂടുതല്‍ ചെയ്തത് മലയാള സിനിമകളാണ്. ‘പരദേശി’, ‘പകല്‍നക്ഷത്രങ്ങള്‍’ തുടങ്ങിയ സമാന്തര സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നുണ്ട്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...