കൂട്ടക്കരച്ചിലിനു ശേഷം ചിരിക്കലും ചിരിപ്പിക്കലുമായി ബിഗ് ബോസ് ഹൗസ് !

ബിഗ് ബോസ് പുതിയ പതിപ്പ് തുടങ്ങി ഒരാഴ്ച കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. പ്രണയദിനത്തിൽ വൻ ആഘോഷത്തോടെ ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷകാഭിപ്രായമാണ് വളരെ പെട്ടന്നുതന്നെ ഉണ്ടായിരിക്കുന്നത് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഷോയിൽ എത്തിയിട്ടുണ്ട്. താരങ്ങളെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്.
14 മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആദ്യം ആരംഭിച്ചത്. പിന്നീട് ഒരാഴ്ച കഴിയുമ്പോൾ വൈൽഡ് കാർഡിലൂടെ 2 മത്സരാർഥികൾ കൂടി ബിഗ് ബോസ് ഹൗസിൽ എത്തുകയായിരുന്നു. അതോടെ ആ വീട്ടിലെ സമാധാന അന്തരീക്ഷം താറുമാറായി . ആദ്യത്തെ ആഴ്ചയിൽ നിന്ന് വ്യത്യസ്തമായി പൊട്ടലും ചീറ്റലുമൊക്കെ വീട്ടിനുള്ളിൽ തുടങ്ങിയിരിക്കുകയാണ്.
മത്സരാർഥികളുടെ ഇടയിലെ അഭിപ്രായഭിന്നത കൊഴുക്കുമ്പോൾ ,ഗംഭീര ടാസ്ക്കുമായി ബിഗ് ബോസ് എത്തിയിരിക്കുകയാണ്. ബിഗ് ബോസിലെ എല്ലാ സീസണുകളിലും പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന ഒന്നാണ് വീക്കെൻഡ് ടാസ്ക്കുകൾ. രസകരമായ വീക്കെൻഡ് ടാസ്ക്കുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടീം അംഗങ്ങൾ എല്ലാവരും ഒന്നിച്ചാണ് ഈ ടാസ്ക്കിൽ പങ്കെടുക്കുന്നത്. ബിഗ് ബോസ് സീസൺ 3 ലും രസകരമായ വീക്കെൻഡ് ടാസ്ക്ക് ആരംഭിച്ചിരിക്കുകയാണ്.
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദേവാസുരം എന്നാണ് ടാസ്ക്കിന്റെ പേര്. രണ്ട് ടീമുകളായി തിരിഞ്ഞാണ് ടാസ്ക്കിൽ പങ്കെടുക്കുന്നത്. മത്സരാർഥികൾ ദേവന്മാരായും അസുരന്മാരുമായിട്ടാണ് ടാസ്ക്കിൽ എത്തുന്നത് ഒരു ടീം കൊട്ടാരം അന്തേവാസികളും മറ്റൊരു ടീം അസുരന്മാരുമാണ്. കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാർക്കുള്ള ടാസ്ക്ക്,
ഓരോ കൊട്ടാരം അംഗത്തെയും ചിരിപ്പിച്ചാല്‍ അസുരന്മാര്‍ക്ക് പോയിന്‍റുകള്‍ നേടാം. കൂടാതെ ചിരിക്കുന്ന കൊട്ടാരം അംഗം അസുരനായി മാറുകയും ചെയ്യും എന്നതാണ് മറ്റൊരു പ്രത്യേകത . ദേവാസുരം ടാസ്ക്കിന്റെ മറ്റൊരു രസകരമായ ഹൈലൈറ്റ് മത്സരാർഥികളുടെ വേഷവിധാനമാണ്. രസകരമായ ഗെറ്റപ്പിലാണ് ദേവാസുരന്മാരായി മത്സരാർഥി ടാസ്ക്കിൽ എത്തുന്നത്. ബിഗ് ബോസ് ഹൗസിനെ രണ്ട് ഭാഗങ്ങളായി തിരിച്ചാണ് ടാസ്ക്ക് നടക്കുന്നത്. ബഗ് ബോസ് ഹൗസാണ് ദേവന്മാരുടെ കൊട്ടാരം. ആക്ടിവിറ്റി ഏരിയയാണ് അസുരന്മാരുടെ ‘താവളം’. ശംഖനാദമാണ് ഈ ഗെയിമിലെ ബസര്‍ ശബ്ദം. ആദ്യ ബസര്‍ കേട്ടുകഴിഞ്ഞാലാണ് ഗെയിം തുടങ്ങുക.
16 മത്സരാർഥികൾ രണ്ട് ടീമായി തിരിഞ്ഞാണ് മത്സരിക്കുന്നത്. അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് അസുരന്മാരായി എത്തുന്നത്. ഫിറോസ് ഖാന്‍, സജിന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സൂര്യ ജെ മേനോന്‍, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, സന്ധ്യ മനോജ് തുടങ്ങിയവരാണ് കൊട്ടാരം അന്തേവാസികൾ.
about bigg boss
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...